Saturday, December 28, 2013

ഇടവേള














അണിഞ്ഞ വേഷങ്ങള്‍ അഴിച്ചു വെച്ച്
അടങ്ങാത്ത തൃഷ്ണകള്‍ മാറ്റിവെച്ച്
മടങ്ങട്ടെ ഞാന്‍ ഇനിഎന്നിലേക്ക്
എന്നെ ഞാനാക്കിയ മണ്ണിലേക്ക്

ഉയരങ്ങള്‍ നിറയെ ബന്ധങ്ങള്‍
നിറയ്ക്കുവാന്‍ കഴിയാത്ത സൌഹൃദം
വളര്‍ന്നു പന്തലിച്ചിന്നുമെങ്കിലു,മൊന്നും
നല്‍കുവാനാകുന്നില്ലെന്നു കുണ്ഠിതം

ചെറിയലോകത്തിലൊരു കുറിയ
ബന്ധനം അത് തന്നെയിന്നുമമൃതം
മാളിക നല്‍കിയ സൗഖ്യമെങ്കിലും
ഓലകുടില്‍ കാഴ്ചകളതു താന്‍ ശ്രേഷ്ഠം

നാളെയൊരുവേള ഇല്ല പാതകള്‍
ഇല്ല ചൂണ്ടുവാന്‍ വഴികാട്ടികള്‍
പിടഞ്ഞു വീഴാം വഴിയോരമീ പഥികനും
തിരുത്താന്‍ മടിച്ചോരെന്‍ വഴികളും

ഒരിത്തിരി നേരമിരുന്നൊന്നു തിരയുവാന്‍
സ്വയമറിയുവാന്‍ ഹൃദയം തിരുത്തുവാന്‍
കറപുരണ്ട മനമാകെ ശുദ്ധികലശമാടുവാന്‍
അറിയുന്നു ഞാന്‍ ഇടവേളയതു നന്നെങ്കിലും

എടുത്ത ശപഥങ്ങള്‍ ഊയലാട്ടുന്നു
കുട്ടി കുറുമ്പ് കാട്ടുന്നു  മമ മാനസം
ഇന്ന് വേണ്ടയത് പിന്നെയോരിക്കലാകാം
ഉള്ളില്‍ പിടഞ്ഞു വീഴുന്നു വാക്കുകള്‍ ............

ജിത്തു 
വെന്മേനാട്    

10 comments:

  1. നല്ല കവിത.

    പുതുവത്സരാശംസകൾ.....

    ReplyDelete
    Replies
    1. നന്ദി ....പുതുവത്സരാശംസകള്‍ !!!

      Delete
  2. ഇടവേളകള്‍ നല്ലതാണ്
    ഒന്ന് റിഫ്രഷ് ചെയ്യാലോ
    തിരിഞ്ഞുനോക്കുകയുമാവാം!

    തീരുമാനങ്ങള്‍ ഉറച്ചതാകട്ടെ ഈ പുതുവര്‍ഷത്തില്‍!!

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ....പുതുവത്സരാശംസകള്‍ !!!

      Delete
  3. ചെറിയ ലോകത്തൊരു കുറിയ ബന്ധനം,...അതെന്നെ അമൃത്‌

    ReplyDelete
    Replies
    1. അതു തന്നെ ഇന്നും അമൃത്

      .പുതുവത്സരാശംസകള്‍ !!!

      Delete
  4. സമൃദ്ധം .ആശംസകൾ...........

    ReplyDelete
  5. ഒരു വര്ഷം അവസാനിക്കുമ്പോൾ മറ്റൊന്ന് തുടങ്ങുന്നു എല്ലാ അവസാനങ്ങൾക്കും അങ്ങിനെ ഒരു തുടക്കം ഉണ്ടാവും അതല്ലേ പ്രതീക്ഷ നല്ല വരികൾ ആശംസകൾ

    ReplyDelete
    Replies
    1. നന്ദി .............. നവവല്‍സരാശംസകള്‍ :)

      Delete