Friday, December 13, 2013

അറിയാതെ പോകരുത്.....!!!



നിണമൂറ്റി സിരകളില്‍
പ്രണയം നിറക്കുമ്പോള്‍
രക്തത്തില്‍ പിടഞ്ഞ ജീവനുകള്‍
നിനക്കായ്‌ ഹോമിച്ച സ്വപ്‌നങ്ങള്‍
ഒന്നും ഓര്‍ക്കാന്‍ മറക്കരുത്

വിഭവങ്ങളഞ്ചാറു നിരന്നീട്ടും
അതിലൊന്നിലേതിലൊ
ഉപ്പൊന്നു എരിവൊന്ന-
റിയാതെയേറിയ തെറ്റിന്
കൈകുടഞ്ഞെണീക്കുമ്പോള്‍

കരിയില്‍ പുകഞ്ഞ മനസ്സുകള്‍
എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍
കണ്ണീരുപ്പു പുരണ്ട ജന്മങ്ങള്‍
ഉണ്ണാത്ത വയറുകള്‍
അറിയാതെ പോകരുത് ....

മുറിവില്‍ നഷ്ടബോധങ്ങളില്‍ ,
മനസ്സൊന്നു പിടഞ്ഞെങ്കില്‍
ദൈവത്തെ പഴിചെങ്കില്‍
അറിയാതെ ശപിചെങ്കില്‍

ഇഴയുന്ന മനുഷ്യനെ കൂടെ
ഇരക്കുന്ന കൈകളെ പിന്നെ
ഇമകളില്‍ മരവിച്ചയാശകള്‍
കണ്ടിട്ടും കാണാതെ പോകരുത്....

ഒന്നും അറിയാതെ പോകരുത്.....!!!!

  _ജിത്തു_
വെന്മേനാട്

4 comments:

  1. ഓര്‍ക്കാന്‍ മറക്കാതിരിക്കാം!!നന്നായിട്ടുണ്ട്

    ReplyDelete
  2. ഓർമ്മകളുണ്ടായിരിക്കണം

    നല്ല കവിത .
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete
    Replies
    1. കാണാതെ പോകരുത് ............. :D

      Delete