മറന്നു തുടങ്ങിയ കണ്ണുകള്‍ക്ക് മുന്നില്‍
ഇനിയും നീ
വരാതിരിക്കുക...
നോക്കി പുഞ്ചിരിക്കാതിരിക്കുക
പുഞ്ചിരി വറ്റിയ എന്‍റെ അധരങ്ങള്‍
മന്ദഹാസം പോലും
സമ്മാനിക്കാന്‍ കഴിയാതെ
വിതുമ്പിയാലോ .....!!!
ഇനിയുമെന്‍ പേര്‍ ചൊല്ലി
വിളിക്കാതിരിക്കുക
കേള്‍ക്കാന്‍ കൊതിച്ച വിളി
കേള്‍ക്കാതെ
കാതുകള്‍ ,
വാതില്‍ കൊട്ടി അടച്ചേക്കാം
നിന്നെ കുറിച്ച് മാത്രം പാടിയ
കണ്ഠം, അക്ഷരം കിട്ടാതെ
അലറിയേക്കാം
പൊന്നു കൊണ്ട് മൂടിയ മണിയറയില്‍
കാമം മാത്രമാണ് എന്നറിയുമ്പോള്‍
ജാതകം തിരുത്തുവാന്‍
മരവിച്ച ഹൃദയത്തില്‍
സ്നേഹം തേടി വരാതിരിക്കുക...........
മറന്നു തുടങ്ങിയ കണ്ണുകള്‍ക്ക് മുന്നില്‍
ഇനിയും നീ വരാതിരിക്കുക...
_ജിത്തു_
വെന്മേനാട്
വന്നാല്‍ ചിലപ്പോള്‍ മാറ്റങ്ങളുണ്ടാകാം!
ReplyDeleteഅവള്‍ക്കു തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.......വീട്ടില്‍ പെണ്ണുണ്ട്.... ഉലക്കയും ചൂലും മടലും ഉണ്ട്... :)
Deleteഒന്നു വന്നെന്നു കരുതി ഉടനേ ചൂലെടുക്കണോ? ഹ,,ഹ..
Deleteനല്ല കവിത .
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
അതു മതി അതാ ..............:)
Delete