ഒറ്റമുറി കൂരയില്‍ അമ്മതന്‍ ചാരെ
ഒന്നുമോര്‍ക്കാതുറങ്ങിയ കാലം
ഓലകീറില്‍ ഒളിച്ചു നോക്കും
ഓമന തിങ്കളെ അറിയാതെ
എന്തിനോ, അമ്മ ഭയന്ന കാലം
ഉമ്മയില്‍ താരാട്ട് പകര്‍ന്ന കാലം
കഞ്ഞിയും, ചാലിച്ച മുളകും
കുമ്പിളില്‍ കോരി കുടിച്ച കാലം
കീറിയ നിക്കറിന്‍ വള്ളിയില്‍
കെട്ടിയരവയര്‍ നിറച്ച കാലം ....
മമ്മദും അമ്മുവും അയലത്തെ രാമുവും
കണ്ണാരം പൊത്തി കളിച്ച കാലം
പാടത്തും പറമ്പിലും പിന്നെയാ തോട്ടിലും
കുത്തിമറിഞ്ഞു രസിച്ച നേരം
കൈയെഴുത്തും പിന്നെ കേട്ടെഴുത്തും
ക്ലാസ്സിന്‍ ചുമരിലെ പേരെഴുത്തും
പുസ്തക താളിലെ മയില്‍പ്പീലി തുണ്ടും
അമ്മൂവമ്മതന്‍ കൂടയില്‍ നെല്ലിപുളിയും ..
അച്ഛന്റെ സമ്മാനം നാണയ തുട്ടുകള്‍
മണ്‍ കുടുക്കയില്‍ കിലുകിലുക്കം
എന്നുമന്തിയ്ക്കും പുലരച്ചയിലും
എന്തിനോ വേണ്ടി കിലുക്കി നോക്കും...
ഉത്സവനാളില്‍ മമ്മൂഞ്ഞുമൊത്തു
ചുണ്ട് ചുവപ്പിച്ചു പമ്പരം വാങ്ങിച്ചു
കൈകളില്‍ സ്നേഹം കൊരുത്ത കാലം
ഒരായിരം വര്‍ണം വിടര്‍ന്ന ബാല്യം
അയലത്തെ തൊടിയില്‍ മാവിലെറിഞ്ഞതും
നായ കുരച്ചപ്പോള്‍ ഓടി മറഞ്ഞതും
കാലില്‍ മുറിഞ്ഞപ്പോള്‍ അമ്മു കരഞ്ഞതും
ഇന്നലെ കണ്ട കിനാവു പോലെ
കൊതി തീരാത്ത കവിത പോലെ..............!!!!!
_ജിത്തു_
വെന്മേനാട്
ഒന്നുമില്ലെങ്കിലും ബാല്യം സുന്ദരം
ReplyDeleteഅതെ ഒന്നുമില്ലെങ്കിലും ............... ;)
DeleteNalla grihathura smaranakal
ReplyDeleteതിരിച്ചു പോകുവാന്‍ കഴിഞ്ഞെങ്കില്‍ ............:)
Deleteനാരങ്ങാ മിഠായിയുടെ രുചി..!!
ReplyDeleteവളരെ നല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ !!
Delete