മടങ്ങുന്നു ദേഹമീ ദേഹിയുപേക്ഷിച്ചു
തായ് വേരിലാത്മാവ് ചേര്‍ത്ത് വെച്ച്
കുഞ്ഞിപ്പൂവിനെ ചേര്‍ത്തോന്നുമ്മ വെച്ച്
യാന്ത്രികം ജീവിത പാതകള്‍ താണ്ടുന്നു..
മിഴിനീര്‍ തുടയ്ക്കാതെ കൂട്ടിലെ പൈങ്കിളി
കാട്ടില്‍ മറയുമീ,യെന്നെയും നോക്കി നില്‍പ്പൂ..
കാതങ്ങള്‍ താണ്ടണം തിരിയാതെ പോകണം
ഓടിയാലെത്താത്ത മോഹങ്ങള്‍ തേടണം
കൊതിപൂണ്ട മോഹങ്ങള്‍ പല്ലിളിക്കുമ്പോള്‍
കുരുതി കൊടുക്കണം ജീവന്‍റെ പാതിയും
മധുരിക്കും മണ്ണിന്‍ സ്വപ്നങ്ങളൊക്കെയും
മണല്‍ക്കാട്ടിലാഴത്തില്‍ ദഹനം നടത്തണം
മടങ്ങുന്ന നേരം സിരകളില്‍ മധുരവും
ഭാരം ചുമന്ന ഹൃദയത്തില്‍ മേദസ്സും
ആപത്തു കാലത്ത് നേടി മടങ്ങണം
ആരോരും കാണാതോര്‍ത്ത് കരയണം
അമ്മേയെന്‍ മണ്ണേ, കാത്തു വെക്കണം
മറന്നു വെച്ചോരെന്‍ കുറിയ വഴികളും
നൊമ്പരം മറന്നു താണ്ടിയ മുള്ളുമാ കല്ലും
വേരില്‍ കൊരുത്തോരെന്‍ നീറും ഹൃദയവും
_ജിത്തു_
വെന്മേനാട്
മടങ്ങുമ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം! കവിത കൊള്ളാം കേട്ടോ
ReplyDelete:)...
Deleteനന്ദി...
മധുരമനോഹരയാത്ര..
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...