Saturday, December 14, 2013

"ഭ്രാന്തന്‍ "



കൊത്തി പറിക്കുമൊരു കഴുകന്റെ
കണ്ണുകള്‍ , കുത്തി പറിച്ച,-
ന്നട്ടഹസിച്ച നാള്‍
നഗ്നയാം കിളിപെണ്ണിനെ നെഞ്ചോട്‌
ചേര്‍ത്തെന്‍റെ പെങ്ങളെന്നു,റക്കെ
പറഞ്ഞനാള്‍ ....
നിങ്ങളെനിക്കേകിയ നാമം "ഭ്രാന്തന്‍ "

ആശയം വിറ്റവര്‍ കൊട്ടാരം തീര്‍ത്ത നാള്‍
ദൈവത്തെ വിറ്റവര്‍ വൈരം കൊരുത്ത നാള്‍
ഈറാന്‍ മൂളികള്‍ ആര്‍ത്തു വിളിച്ച നാള്‍
ഈശ്വരന്‍ ചിരിച്ചന്നു, കൂടെ ഞാന്‍
പൊട്ടി പൊട്ടിചിരിച്ച നാള്‍ .
മുതുകില്‍ കുത്തിയ ചാപ്പ -
ഭ്രാന്തന്‍

മഹീരുഹം മുറിവില്‍ പിടഞ്ഞ നാള്‍
പരശുവാഴത്തില്‍ പതിച്ച നാള്‍
ആസനത്തില്‍ ആലും പേറി
രാജസഭകള്‍ തപസ്സിലാണ്ട നാള്‍

പൂമരം കരഞ്ഞന്നു നീഡങ്ങള്‍ നോക്കിയാ
പക്ഷി കരഞ്ഞന്നു കൂടെ ഞാന്‍
പൊട്ടി പൊട്ടി കരഞ്ഞനാള്‍
നീയും വിളിച്ച പേര്‍ ഭ്രാന്തന്‍ .

അറിവിന്‍ ധാന്യങ്ങള്‍ .....
അധരത്തില്‍ കൊറിച്ച നാള്‍
കുപ്പതൊട്ടിയില്‍.....അവശിഷ്ടങ്ങളില്‍
അക്ഷര-മാണിക്ക്യം തിരഞ്ഞനാള്‍
ആനന്ദിതം ഏറ്റു വാങ്ങിയ പേര്‍ ഭ്രാന്തന്‍ .....

_ജിത്തു_
വെന്മേനാട്

8 comments:

  1. ഭ്രാന്തമല്ലാത്തത്!

    ReplyDelete
    Replies
    1. എങ്കിലും ഭ്രാന്തമായത് ............

      Delete
  2. Replies
    1. ഈ ഭ്രാന്തനു അതൊരു അലങ്കാരം...........:)

      Delete
  3. നിയന്ത്രിക്കാനാവാത്ത വികാരം പ്രകടിപ്പിക്കുന്നവർ സ്വയത്തമാക്കും നാമം..ഭ്രാന്തൻ
    നനായിരിക്കുന്നു ജിത്തൂ..ആശംസകൾ

    ReplyDelete
    Replies
    1. അനിവാര്യമായ വികാര പ്രകടനം........... :)

      Delete
  4. ആർക്കാണു ഭ്രാന്തില്ലാത്തത് ?
    കൊള്ളാം ജിത്തു.നന്നായിട്ടുണ്ട് വരികൾ

    ReplyDelete
    Replies
    1. നന്ദി moideen ഭായ്‌... :)

      Delete