Monday, December 2, 2013

കരിന്തിരി





"അണയ്ക്കാതെ,അണയ്ക്കാതെ; 
ഞാനൊരു കരിന്തിരി
തിളയ്ക്കുന്ന ചോരയില്‍ , 
നല്‍കുന്നീ പൊന്‍പ്രഭ..

തമസിന്റെ കരത്തില്‍ നിന്ന-
കറ്റി ഞാന്‍ വെളിച്ചമായ്... 
അന്തരംഗങ്ങളില്‍ ആശതന്‍ സ്ഫുരണമായ്
നീയുരുകും വേളയില്‍ 
ഞാനുരുകി-യതു
നിന്‍ ഹൃദയത്തിന്‍ നിഴലായ് 
ചാരത്തു നിന്നതും....

കണ്ണുകളില്ലെപ്പോഴും 
ഞാനൊരു വെളിച്ചമായി
നീട്ടിയ വഴിത്താര മറന്നതെന്തിന്നു നീ ....
അണയുന്ന വേളയില്‍ 
എരിയുമെന്‍ നെഞ്ചകം, 
ഒരു കരിമ്പടമായ് നിന്നെ പൊതിഞ്ഞുവോ?...
അത് നിന്‍ പൊലിമതന്‍ മാറ്റ് കുറച്ചുവോ..??
ജ്വലിക്കുമാ സൂര്യന്റെ 
അഗ്നിയുമൊരു നാളില്‍ 
രജനിയായ് വന്നിരുള്‍ ‍
വിഴുങ്ങാമതു-നീ മറന്നുവോ?

അണയാമൊരു നാളിലറി-
യാമാതെങ്കിലും അണയും വരേയ്ക്കും
നിന്‍ നിഴലായ് വളരാന്‍ 
അറിയാതെയെങ്കിലു-മെന്‍ 
മനം കൊതിക്കയാണുണ്ണി...
അണയുംവരേക്കുമണയാതിരിക്കാന്‍ 
തരിക നിന്‍
കരവും ദൃഡമാകും ചുമലും.......... "

_Jithu_
Venmenad


(....സമര്‍പ്പണം: കരിന്തിരി പോല്‍ , പെരുവഴിയില്‍ കണ്ടുമുട്ടിയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും...)

10 comments:

  1. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. താങ്ക്സ്...
      സുഖമല്ലേ.............. കുറെ കാലമായി ഞാന്‍ ഈ വഴി വരാറില്ലായിരുന്നു... :)

      Delete
  2. നല്ല കവിത. അര്‍ത്ഥവും ആഴവുമുള്ളത്. ചൊല്ലാനും കൊള്ളാം

    ReplyDelete
  3. നീയുരുകും വേളയില്‍
    ഞാനുരുകി-യതു
    നിന്‍ ഹൃദയത്തിന്‍ നിഴലായ്
    ചാരത്തു നിന്നതും....nice lines

    ReplyDelete
  4. ഏറെ നാളുകൾക്ക്‌ ശേഷം ജിത്തുവിന്റെ കവിത വായിക്കാനായി.,സന്തോഷം..
    ആശംസകൾ...!

    ReplyDelete
    Replies
    1. വര്‍ഷിണി........... സന്തോഷം വന്നതില്‍ വീണ്ടും കണ്ടതില്‍
      ആശംസകള്‍ നേര്ന്നതില്‍ ...
      വീണ്ടും കാണാം...:)

      Delete
  5. ഒരായിരം ചോദ്യങ്ങളുയർത്തുന്ന വരികൾ.ഉത്തരം പറയേണ്ടത്‌ ആയിരമല്ല.ലക്ഷം പേർ!!


    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete
    Replies
    1. ചിലര്‍ കാണാതെ പോകുന്ന കണ്ണുനീര്‍
      :(

      Delete