തെന്നലിന്‍ താരാട്ടില്‍
സ്വയം മറന്നാടുന്ന പൂവേ
അറിഞ്ഞുവോ നിന്നില്‍
നിറഞ്ഞ മണം നിന്‍ ചന്തം
നല്കിയതെന്‍ നെഞ്ചകം
നിനക്കുള്ള പ്രണയം
ഇലചാര്‍ത്തില്‍ ഒളിച്ചും
കണ്ടീട്ടും കാണാതെ-മുഖം
കുനിചെങ്ങോ മിഴിയാഴ്ത്തി
കുത്തി നോവിച്ച മലരേ ........
മഴയായ് കരഞ്ഞതും
നിന്നെ പുണര്‍ന്നതും
മിഴി നീര്‍ തുള്ളിയായ്
പിരിയാന്‍ മടിച്ചതും
എന്നെ അറിയാതെ-
യെല്ലാം മറന്നില്ലേ ; പൂവേ
ഇരുള്‍ വന്നു മറച്ചാലും
ഒരു നാളും മറക്കാതെ
വന്നില്ലേ പെണ്ണെ
ഒരു നോക്ക് കാണാന്‍
നീയില്ലാതൊരു ദിനം
എനിക്കില്ല പ്രിയേ
നല്‍കുന്നു ജീവനീ,-
യാഴിയില്‍ ത്യജിക്കുന്നു
ഇനിയില്ല സൂര്യന്‍ ....
അസ്തമിക്കുന്നു ഞാന്‍
ഇനിയില്ല സൂര്യന്‍ ....
അസ്തമിക്കുന്നു ഞാന്‍
_ജിത്തു_
വെന്മേനാട്
അസ്തമിക്കേണ്ട
ReplyDeleteഉദിയ്ക്കട്ടെന്നേ....!
ആ സൂര്യന്‍ ഇന്നലെ തന്നെ ആത്മാഹൂതി ചെയ്തു ...:(
Deleteഇന്നിപ്പോ പുതിയൊരു സൂര്യന്‍ പിറന്നീട്ടുണ്ട്.. :D
സൂര്യനെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചൂ..
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
ഒരു ചെറു പുഞ്ചിരി സമ്മാനം നല്‍കുന്നു :)
Delete