Wednesday, January 1, 2014

തനിയാവര്‍ത്തനം












ഒരു പൂ വാടി പൊഴിയും പോല്‍
പുസ്തകത്താള്‍ മറിയും പോല്‍
ഈ സന്ധ്യ മാഞ്ഞിരുള്‍ പുല്‍കും
ആകാശ ചരുവിലൊരു സൂര്യന്‍ ,
നാളെയൊരു പുതുപുലരിയുമായ്‌
പിന്നെയും നിന്നെ കാത്തിരിയ്ക്കും

അക്കങ്ങളില്‍ കൊഞ്ഞനം  കുത്തി
അതിലൊരു തരി കുട്ടി കുറുമ്പ് കാട്ടി
കോമാളി വേഷം കെട്ടിയാടിയാടി  
വീണ്ടുമാ കാലവും നമ്മെ ചിരിച്ചു കാട്ടും

ഇന്നലെകള്‍ കടം വാങ്ങിയിന്നുകളും
ഭാവഭേദങ്ങള്‍ പകരാതെ ഘടികാരവും
സംഖ്യങ്ങള്‍ മാത്രം മുന്നോട്ടു തള്ളി
കൈചോര്‍ന്നു  നാളെയും കെട്ടടങ്ങും

കൊഴിയും പൂ നോക്കി മൊട്ടുകള്‍
പുന്ചിരിയ്ക്കും,- പിന്നെയും പൂവിരിയും,
തനിയാവര്‍ത്തനങ്ങള്‍ കണ്മുന്നില്‍
നടമാടുമതു മറന്നു നാം തിമിര്‍ത്താടും

ജിത്തു 
വെന്മേനാട്

5 comments:

  1. മറ്റൊരു പുലരി വന്നുദിക്കും,
    മൊട്ടുകൾ വീണ്ടും പുഞ്ചിരിക്കും..

    ജീവിതത്തിൽ സന്തോഷമലരുകൾ വിടരട്ടെ.

    നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete
  2. നന്നായിരിക്കുന്നു.. താങ്കളുടെ കവിത... പുതുവത്സരാശംസകൾ നേരുന്നു

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ....... ആശംസകള്‍ .

      Delete
  3. നന്ദി സര്‍ ......... ആശംസകള്‍ ..

    ReplyDelete