എന്തൊരു ചേലാണ് കുഞ്ഞിന്‍
കുസൃതികളെന്നാലും- കലി കാലം
കാണ്‍കെ,യറിയാതെയുള്ളില്‍
പുകയുന്നു പൂങ്കോഴിയച്ഛനു,മമ്മയും
അങ്കവാലും വിരിഞ്ഞമാറുമായ്
കാവല്‍ നില്‍ക്കുന്നുവച്ഛനും
അരികിലായ് തന്നെ അമ്മയും
കാതോര്‍ത്തു നില്‍പ്പുണ്ട് ചുറ്റിലും
ഇളം മേനിയില്‍ കണ്‍നട്ടു
പറക്കുന്നു കാലന്‍ പരുന്തു
വിഷപ്പല്ലുമായി പതുങ്ങി
ചിരിപ്പുണ്ട് അക്ഷിശ്രവസ്സ്
കണ്ണൊന്നു തെറ്റിയാല്‍
ഓമനക്കുഞ്ഞിനെ റാഞ്ചാന്‍
തക്കത്തില്‍ പാറി അടുക്കും
കാകനെ ചീറിയകറ്റുന്നുവമ്മ
ഏഴരവെളുപ്പിനുണര്‍ന്നെ-
ന്നുമയലത്തെ തമ്പ്രാന്റെ
അടുക്കള-മുറ്റത്തും പാടത്തും
പറമ്പിലുമന്നം ചികയുന്നുവ,ച്ഛന്‍
"കേള്‍ക്കൂ, കാതോര്‍ത്തിരിയ്ക്കണം"
കൊത്തി ചികയും അച്ഛന്റെ
കാതില്‍ ; കൊക്കി ചൊല്ലുന്നു
ചകിതയാം പുള്ളി പൂങ്കോഴിയമ്മ
അമ്മചിറകിന്‍ കീഴെ ഒളിച്ചൊന്നു
താതനുമൊത്തു കണ്ണാരം കളിയ്ക്കുന്നു,
ലോകമറിയാത്ത കുഞ്ഞു പൈതല്‍
കൊഞ്ചി ചിരിയ്ക്കുന്നു കിയോകിയോ...!!
_ജിത്തു_
വെന്മേനാട്
കണ്ണൊന്ന് തെറ്റിയാല്‍ പരുന്തുംകാലില്‍ പിടയും!
ReplyDeleteകണ്ണു തുറന്നിരിയ്ക്കുന്നു അമ്മകിളികള്‍ !!
Deleteകാതോര്‍ത്തു കാവലായ് അച്ഛന്കിളിയും !!
കലികാലത്തെ കിളിക്കൂടുകൾ.
ReplyDeleteനന്നായി എഴുതി
ശുഭാശംസകൾ....
നന്ദി സൗഗന്ധികം ...!!! നന്ദി.
Deleteനല്ല എഴുത്ത് കവിത്വമുള്ള വരികൾ ഹൃദ്യം
ReplyDeleteതാങ്ക്സ് ബൈജു മണിയങ്കാല !
Delete