Saturday, January 25, 2014

ചില പരീക്ഷണങ്ങള്‍ ...!



വിരഹം

വേനല്‍ മഴ കാത്തിരിയ്ക്കും
നീരു വറ്റിയ പുഴയുടെ മാറില്‍
പൊള്ളുന്ന മണല്‍ .....!

പ്രണയം

ഉച്ച വെയിലില്‍ പൊള്ളിയടര്‍ന്നാലും
സന്ധ്യ ഇരുളില്‍ ഓടിയകന്നാലും
സൂര്യനെ കാത്തിരിയ്ക്കുന്ന പുലരിയും
പുലരിയില്‍ കള്ളചിരിയുമായ്
അവളെ തേടി വരും സൂര്യനും ...!

ഓര്‍മ്മകള്‍

അന്ധകാരത്തില്‍
പര്‍വ്വത ശിഖരത്തിന്‍ ഉയര്‍ച്ചയില്‍
എവിടെ പോയ്‌ നീ മറഞ്ഞാലും
നിന്നെ തേടി വരും
ഇന്നലെയുടെ നിഴലുകള്‍ ..!

സ്വപ്‌നങ്ങള്‍

കൊഴിഞ്ഞ പൂവിനെ നോക്കി
വാടി തളര്‍ന്ന ചെടിയുടെ
മനസ്സില്‍ കാത്തു വെച്ച പൂമൊട്ടുകള്‍ .....!

മരണം

എത്ര നിഷേധിച്ചാലും
അവളുടെ പ്രണയം
എത്ര തട്ടിയെറിഞ്ഞാലും
കാത്തിരിയ്ക്കുംമവളുടെ പ്രണയം
സഫലമാവാതിരിക്കുന്നതെങ്ങിനെ ..!

ജനനം

പ്രതീക്ഷയുടെ തിളക്കം
കണ്ണില്‍ പകരുന്ന
പുത്തന്‍ കാഴ്ചകള്‍ ...
ഉദയകിരണമേല്‍ക്കും
മഞ്ഞു തുള്ളിയുടെ സ്വപ്നം..!

നിദ്ര

തേഞ്ഞു തീര്‍ന്ന ചെരുപ്പുകളില്‍
കലപ്പയെന്തിയ ചുമലുകള്‍
എല്ലാം മറന്നു കാണും
ചരല്‍ ഇല്ലാത്ത
വഴിയോര കാഴ്ചയുമായി
ഒരു വഴിയമ്പലം ..!

4 comments:

  1. പരീക്ഷണപ്പൊട്ടുകള്‍

    ReplyDelete
  2. പരീക്ഷണങ്ങൾ തുടരട്ടെ

    ReplyDelete
  3. സത്യാന്വേഷണ പരീക്ഷണങ്ങൾ

    എല്ലാം ഇഷ്ടമായി..

    ശുഭാശംസകൾ....

    ReplyDelete
  4. നന്ദി കൂട്ടാരെ ...!! :)

    ReplyDelete