Friday, December 20, 2013

പാഞ്ചാലി



പകര്‍ത്തട്ടെ ദേവീ ,നിന്നുടെ മനം
പാഞ്ചാല പുത്രി ,ദ്രൌപദി
നിന്നുടെയാരും പകര്‍ത്താത്ത
യാരുമറിയാതെ ഒഴുകിയ കണ്ണുനീര്‍

രാധേയന്‍ കുലച്ച പിനാകം
കാതിലാ ഞാണൊലി മുഴക്കി
മനതാരില്‍  മലര്‍ വിടര്‍ന്ന്‍തും
പൂമാലയായ്‌ മനം സ്വയംവരം
കൊതിക്കവേ അരുതെന്ന്
വിലക്കിയ കണ്ണന്‍റെ മിഴിയും
പകര്‍ത്തട്ടെ ഞാനിന്നു കൃഷ്ണേ..

ബ്രാഹ്മണവേഷം കെട്ടി
പാര്‍ത്ഥന്‍ കരംഗ്രഹിക്കവേ
സൂര്യപുത്രനെന്നുടെ മിഴിനീര്‍
ഉതിരവേ, അകതാരുടഞ്ഞതും
പ്രണയമുള്ളില്‍ പിടഞ്ഞതും

പതി തന്നെ നിന്നെ പകുത്തതും
പാതിയാം പെണ്ണേ നിന്നെ
ചൂത് കളിച്ചതും മറന്നീട്ടും-
മറക്കാതെ ചോദിച്ചു പോകുന്നു

ഒരമ്മ പറയുമോ പെണ്ണിനെ
പകുക്കുവാന്‍ ക്ഷത്രിയനാം
ക്ഷേത്രിക്കാവുമോ പ്രാണതെ,
ചതുരംഗ കരുവായ്‌
മാനവി നിന്നെ ചതിക്കുവാന്‍

അധികാരകൊതിയേറി
പതിയഞ്ചും രണഭൂമിയൊരുക്കി
നിനക്കെന്നുചൊല്ലി
നിണപ്പുഴ തീര്‍ത്തതും
എന്തെയിന്നും മനം നീ
മൗനം പുല്‍കിയുറക്കുന്നു...

പകര്‍ത്തട്ടെ പ്രിയേയീ
കര്‍ണന്‍ , നിന്നെയോര്‍ത്തു
കുറിക്കട്ടെ പാഞ്ചാലി
നീയറിഞ്ഞിട്ടും അറിയാതെ
പോയോരെന്‍ പ്രണയം .... നിന്‍ മനം.!!!!

_ജിത്തു_
വെന്മേനാട്

6 comments:

  1. പാഞ്ചാലിയുടെ ഒരൊറ്റ പരിഹാസച്ചിരി ആയിരുന്നുവത്രെ മഹാഭാരതയുദ്ധത്തിന്റെ ട്രിഗര്‍

    ReplyDelete
    Replies
    1. ദ്രൌപതിയെ ചൂത് കളിച്ച അധികാര മോഹികള്‍ ആയ പാണ്ഡവര്‍ പാഞ്ചാലിയുടെ പേരും പറഞ്ഞു യുദ്ധ കൊതി തീര്‍ത്തു എന്ന് ഞാന്‍ പറഞ്ഞാല്‍ ................:D

      Delete
    2. ഗോ ബാക് റ്റു മഹാഭാരതം എന്ന് ഞാന്‍ പറയും!!

      Delete
    3. ഇനിയും ഒരു യുദ്ധമോ.......... എത്ര നിരപരാധികള്‍ . എനിക്ക് വയ്യ.. :)

      Delete
  2. പതിതപങ്കജമാവാതെ പാഞ്ചാലി

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




    ശുഭാശം സകൾ....


    ReplyDelete
    Replies
    1. സന്തോഷം മറച്ചു വെക്കുന്നില്ല ........:)

      Delete