Thursday, November 21, 2013

കര്‍ഷകന്‍



കാട് കയറി കര്‍ഷകനാകണം
കല്ല്‌ വെട്ടി കൃഷിയിറക്കണം
അതിരു തീര്‍ത്തെന്റെതാക്കണം
ആയിരം കാതം സ്വന്തമാക്കണം

മണ്ണ് മാന്തി വയല്‍ നികത്തണം
മകന്‍ പോല്‍ മണ്ണിനെ പൂജിച്ച
മരമണ്ടകൂട്ടത്തെയവരുടെ ചിന്തയെ
മണ്ണിനടിയില്‍ വേരോടെ മൂടണം

കാട് വെട്ടി കല്ലെടുത്തു
കൊടും കാട്ടിനുള്ളിലെ മണ്ണെടുത്ത്
കൊട്ടാരം തീര്‍ത്തു  കൃഷിയിറക്കണം
കര്‍ഷകനെന്ന് കണ്ണിറുക്കി പറയണം

കറുത്ത കൈകളാല്‍ കാശ് കൊയ്യണം
കൊയ്ത കാശില്‍ ദൈവം മയങ്ങണം
കൊതിപൂണ്ട കണ്ണാല്‍ മനുഷ്യദൈവങ്ങള്‍
കുഞാടിന്‍ കൈകളില്‍ ആയുധം നല്‍കണം

കസ്തൂരിഗന്ധം പേറി മണ്ണിന്‍മക്കള്‍
കാടിന്റെ മനമേറ്റു പാടവേ
കഴുത്തറുക്കുവാന്‍ ഇടനെഞ്ച് പിളരുവാന്‍
കുഞ്ഞാടിന്‍ കൈയില്‍ ആയുധം നല്‍കണം

കാട് കത്തണം നാട് കത്തണം
അതിരു മാന്തി കാടായകാടൊക്കെ
അരവയറിനൊരുത്തരം തേടുമാ
കര്‍ഷകപരിശകളുടെ കഴുത്തില്‍ കെട്ടണം

 _ജിത്തു_
വെന്മേനാട്

10 comments:

  1. കാടുവെട്ടിത്തെളിച്ച് അനധികൃതമായി ഭൂമി കൈയേറിയവരെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നത്....

    ReplyDelete
  2. അതെ ....... അവരാണ് ഭയപ്പെടുന്നതും ഭയപ്പെടുതുന്നതും

    ReplyDelete
  3. അവരാണ് കാടന്മാര്‍. അല്ലേ?

    ReplyDelete
    Replies
    1. അതെ......അവരാണ് കാടന്മാര്‍ !!!

      Delete
  4. പുതിയ കൃഷി രീതികൾ അതിൽ വിളയേക്കാൾ ഉയരത്തിൽ വളരുന്ന മതം എന്ന കളയും

    ReplyDelete
    Replies
    1. ചെറിയ വാക്കുകള്‍ അതിനോരായിരം അര്‍ത്ഥവും.. നന്ദി..

      Delete
  5. കാലോചിതം . നന്നായിടുണ്ടു്

    ReplyDelete
  6. കാലികപ്രസക്തിയുള്ള നല്ല രചന.

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete
    Replies
    1. ചിലത് കാണുമ്പോള്‍ അറിയാതെ..............!!!

      Delete