കാട് കയറി കര്‍ഷകനാകണം
കല്ല് വെട്ടി കൃഷിയിറക്കണം
അതിരു തീര്‍ത്തെന്റെതാക്കണം
ആയിരം കാതം സ്വന്തമാക്കണം
മണ്ണ് മാന്തി വയല്‍ നികത്തണം
മകന്‍ പോല്‍ മണ്ണിനെ പൂജിച്ച
മരമണ്ടകൂട്ടത്തെയവരുടെ ചിന്തയെ
മണ്ണിനടിയില്‍ വേരോടെ മൂടണം
കാട് വെട്ടി കല്ലെടുത്തു
കൊടും കാട്ടിനുള്ളിലെ മണ്ണെടുത്ത്
കൊട്ടാരം തീര്‍ത്തു കൃഷിയിറക്കണം
കര്‍ഷകനെന്ന് കണ്ണിറുക്കി പറയണം
കറുത്ത കൈകളാല്‍ കാശ് കൊയ്യണം
കൊയ്ത കാശില്‍ ദൈവം മയങ്ങണം
കൊതിപൂണ്ട കണ്ണാല്‍ മനുഷ്യദൈവങ്ങള്‍
കുഞാടിന്‍ കൈകളില്‍ ആയുധം നല്‍കണം
കസ്തൂരിഗന്ധം പേറി മണ്ണിന്‍മക്കള്‍
കാടിന്റെ മനമേറ്റു പാടവേ
കഴുത്തറുക്കുവാന്‍ ഇടനെഞ്ച് പിളരുവാന്‍
കുഞ്ഞാടിന്‍ കൈയില്‍ ആയുധം നല്‍കണം
കാട് കത്തണം നാട് കത്തണം
അതിരു മാന്തി കാടായകാടൊക്കെ
അരവയറിനൊരുത്തരം തേടുമാ
കര്‍ഷകപരിശകളുടെ കഴുത്തില്‍ കെട്ടണം
_ജിത്തു_
വെന്മേനാട്
കാടുവെട്ടിത്തെളിച്ച് അനധികൃതമായി ഭൂമി കൈയേറിയവരെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നത്....
ReplyDeleteഅതെ ....... അവരാണ് ഭയപ്പെടുന്നതും ഭയപ്പെടുതുന്നതും
ReplyDeleteഅവരാണ് കാടന്മാര്‍. അല്ലേ?
ReplyDeleteഅതെ......അവരാണ് കാടന്മാര്‍ !!!
Deleteപുതിയ കൃഷി രീതികൾ അതിൽ വിളയേക്കാൾ ഉയരത്തിൽ വളരുന്ന മതം എന്ന കളയും
ReplyDeleteചെറിയ വാക്കുകള്‍ അതിനോരായിരം അര്‍ത്ഥവും.. നന്ദി..
Deleteകാലോചിതം . നന്നായിടുണ്ടു്
ReplyDeleteനന്ദി സര് ...
Deleteകാലികപ്രസക്തിയുള്ള നല്ല രചന.
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.
ശുഭാശംശകൾ...
ചിലത് കാണുമ്പോള്‍ അറിയാതെ..............!!!
Delete