വാസന്തം കാത്തു നില്‍പ്പു
നീരു വറ്റിയ മണലില്‍
പുലരി തേടും രാവി നൊ പ്പമീ
ഇലപൊഴിഞ്ഞ ശിഖരവും .............
തെളിനീരിന്‍ കുടവുമായ്
തെന്നല്‍ ഒഴുകി വന്നീടും
താരാട്ട് പാട്ടുമായവന്‍
തരളിതനാം കാമുകനാകും
നിശാഗന്ധിതന്‍ ഗന്ധമേറി
നീര്‍മണി തുള്ളി പുണര്‍ന്നീടും
മേനിയാകെ പൂ തളിര്‍ക്കും
തനുരുഹം ദലം ചിരിച്ചീടും .
മൂളിപാട്ടു പാടി വരും
മധുപങ്ങള്‍ വരിവരിയായ്
മലരിതളില്‍ നിറമേകാന്‍
മലനാട്ടിന്‍ ശലഭങ്ങള്‍
മധുരക്കനി തിന്നീടാന്‍
മതിമറന്നാടിടാന്‍
പറവകള്‍ ഒരായിരമായ്
പല നാട്ടില്‍ നിന്നെത്തും...............
_jithu_
Venmenad
വസന്തം കാത്തുനില്‍ക്കുന്നു!
ReplyDeleteപ്രതീക്ഷകള്‍ ആണ്............. !!
Deleteവരികൾ നന്നായിരിക്കുന്നു
ReplyDeleteനന്ദി ബൈജു
DeleteVasantham viriyatte...
ReplyDeleteവിരിയട്ടെ........ :D
Deleteവസന്തം വർണ്ണപ്പൂങ്കുട നീർത്തീ...
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
നന്ദി.
Delete