മൗനം വാചാലമെന്നാരു ചൊല്ലി..
മുറിവേറ്റ കിളിയോ മൗനിയാ മുനിയോ
മറന്ന വാക്കുകള്‍ പൊട്ടിക്കരഞ്ഞ നാള്‍
മനം നൊന്തു പാടിയ രമണനോ രാമനോ
ജരവീണ ചുമല്‍പൊട്ടി നിണമൊഴുകി
യതറിഞ്ഞിട്ടുമറിയാതെ നുകമേന്തി
തളര്‍ന്ന നേരം -കണ്ണടച്ചോരെന്‍
സന്തതിയൊ ഈ താതന്റെ കണ്‍കളോ
പുന്നാരപൈതലിന്‍ ഒട്ടിയ വയറില്‍
മറന്നോരമ്മതന്‍ മാനമോ മൗനമോ
പാഞ്ചാലി, നിന്നുടെ ആടകള്‍ ഉലയവേ
യുധിഷ്ഠിരന്‍ തന്നുടെ മൗനമോ വാക്കോ..
മൗനം വാചാലമെന്നാരു ചൊല്ലി
ഉറക്കെ പറയുക മൗനം വെടിയുക
ചൊല്ലി കളയുക ചൊല്ലേണ്ടതൊക്കെയും
നാളെയൊരു നാള്‍ നോവാതിരിക്കാന്‍
നാളെയൊരു നാള്‍ നോവാതിരിക്കാന്‍ ........!!!!
ജിത്തു
വെന്മേനാട്
മൌനം പാലിക്കുന്നതും ചിലപ്പോള്‍ നോവകറ്റിയേക്കാം!
ReplyDeleteശരിയാണ്....
ReplyDeleteപിന്നീടൊരിക്കല്‍ നോവില്ല എന്നുറപ്പില്ല എന്നതിനാല്‍ പറയേണ്ടത് പറയുന്നതല്ലേ നല്ലത്... !!!
മൌനം കൊണ്ട് എവിടെയൊക്കെ പോയി എന്തൊക്കെ കൂട്ടിമുട്ടിച്ചു നന്നായി വരികളും ഈണവും ആഴവും
ReplyDeleteനന്ദി.. :)
Deleteവാചാലം എൻ മൗനവും നിൻ മൗനവും...
ReplyDeleteനല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
ആശംസകള്‍ കൂടെ സന്തോഷവും..............!!!
Delete