Tuesday, November 19, 2013

തെമ്മാടി



തെറ്റ് തെറ്റെന്നു കണ്ട തെറ്റിന്
ചൂഴ്ന്നെടുക്കാം എന്റെ കണ്ണുകള്‍
നേര് നേരെന്നു ചൊന്ന തെറ്റിനു
പിഴുതെടുക്കാം എന്‍റെ ജിഹ്വകം
ദുഷിച്ച വാക്കുകള്‍ കേട്ട തെറ്റിനു
അടച്ചു വെക്കാം നിനക്കെന്റെ കര്‍ണ്ണവും

കഴിയില്ലയാര്‍ക്കും നിനക്ക് പോലും
തന്തോന്നിയെന്‍ ഹൃദയം തിരുത്തുവാന്‍
കണ്ട കാഴ്ചകള്‍ മായയെന്നോതുവാന്‍
ചൊന്ന വാക്കുകള്‍ കുരുതി കൊടുക്കുവാന്‍
കേട്ടതൊക്കെയും ഇല്ലയെന്നോതുവാന്‍
കുറിച്ച വാക്കുകള്‍ മായ്ചെഴുതുവാന്‍

ഭ്രാന്തനെന്നാരൊക്കെ വിളിച്ചാലും
തെമ്മാടിയെന്നാരു മൊഴിഞ്ഞാലും
ഉറക്കെയലറും കണ്ണടക്കാതെ കാണും
ഹൃത്തിന്‍ വാക്കുകള്‍ കണ്ണിന്‍ ശരികള്‍

എങ്കിലുമറിയുക ശരിയുമൊരുനാള്‍
തെറ്റെന്നു തോന്നിയാല്‍
എറിഞ്ഞ വാക്കുകള്‍ വഴുതിയെന്നാല്‍
മനസ്സറിഞ്ഞൊരു മാപ്പ് ചൊല്ലുവാന്‍
മടിയില്ല തെല്ലും
ഇല്ല
മടിയില്ല തെല്ലും....!!!

   _Jithu_
 Venmenad

6 comments:

  1. തെമ്മാടിയല്ല

    ReplyDelete
  2. Thettu cheythal mappu parayan madikkenda..

    ReplyDelete
    Replies
    1. മടിയില്ല തെല്ലും.... :)

      Delete
  3. ക്ഷുഭിത യൗവ്വനം

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി മാത്രം ............ പിന്നെ ഒരു ചിരിയും :D

      Delete