അതിലെന്റെ ജീവനും ഉള്‍കണ്ണിന്‍ കാഴ്ചയും
പിന്നിട്ട വഴികളും, പകര്‍ന്നെണ്ണയായ് ...,
ഉരുക്കിയെടുത്തതില്‍ നിന്നൊരു പിടി കനല്‍ വാരി
പിന്നിട്ട വഴികളും, പകര്‍ന്നെണ്ണയായ് ...,
ഉരുക്കിയെടുത്തതില്‍ നിന്നൊരു പിടി കനല്‍ വാരി
ഞാനാ വാക്കില്‍ പുരട്ടി,യേകി നിനക്കായ്...
ഇനിയതിന്‍ പൊരുള്‍ തിരയാം ഞാനൊരു ,
മാത്ര സഖീ നിന്‍ മിഴിയിണകളില്‍ ..
ഇനിയതിന്‍ പൊരുള്‍ തിരയാം ഞാനൊരു ,
മാത്ര സഖീ നിന്‍ മിഴിയിണകളില്‍ ..
ഞാനാം പാഴ്വാക്കില്‍ കുരുങ്ങി
നിന്‍ അധരവുമതേറ്റു വാങ്ങി....
വെന്തുരുകി, ഹൃദയം പിടഞ്ഞതില്‍
നീയെന്‍ ആത്മാര്‍ത്ഥങ്ങള്‍ക്കര്‍ത്ഥം ചമക്കും...
അവിടെയാ വാക്കിനു ചിറകു മുളചൊരുവേള
അതിലെന്റെ പേര് നീ കൊത്തി വെക്കും ..
അവിടെയാ
അതിലെന്റെ പേര് നീ കൊത്തി വെക്കും ..
അന്നെന്റെ കവിത പിറവികൊള്ളും.
നീ നല്‍കിയ പ്രാണനുമായ്‍ കവിതയും
അതിന്‍ ചിറകേറിയീ ഞാനും
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്,
ഒരപ്പൂപ്പന്‍ താടി പോലൊഴുകിയൊഴുകിയൊഴുകി....... Your ever loving friend,
_Jithu_
Abudhabi
_Jithu_
Abudhabi
അതെ, പ്രണയം കവിതയുടെ പ്രാണനാണ് പല കവികൾക്കും. പ്രണയം പെണ്ണിനോടാകാം, പ്രകൃതിയോടാകാം,എന്തിനോടും ആകാം!
ReplyDeleteനീ നല്‍കിയ പ്രാണനുമായ്‍ കവിതയും
ReplyDeleteഅതിന്‍ ചിറകേറിയീ ഞാനും
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്,
ഒരപ്പൂപ്പന്‍ താടി പോലൊഴുകിയൊഴുകിയൊഴുകി.......
ആ ഒഴുക്ക് വിജയത്തിലേയ്ക്ക് നയിക്കട്ടേ....ഭാവുകങ്ങള്‍.
പ്രണയം കവികളാക്കത്തവര്‍ ചുരുക്കം.....മൌനത്തിന്റെ നെരിപ്പോടില്‍ നിന്നും വാക്കുകളാം കനല്‍ വാരി പ്രണയം തേച്ച് അവള്‍ക്കേകി അവളുടെ മിഴികളില്‍ അതിന്റെ പൊരുള്‍ തിരയണോ സഖേ...അവള്‍ നല്‍കിയ പ്രാണനാണ് കവിതയെന്ന തിരിച്ചറിവ് നന്ന്....ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് അതൊഴുകട്ടെ അനസ്യൂതം...ആശംസകള്‍
ReplyDelete