Tuesday, November 9, 2010

പഴഞ്ചന്‍


കവി പറഞ്ഞു ,പ്രണയം പഴഞ്ചനായി...
കുട്ടി ചോദിച്ചു...,
പ്രണയം എങ്ങനെ പഴഞ്ചനാവും,
പ്രണയത്തില്‍ സ്നേഹബന്ധങ്ങളില്ലേ?
വിരഹ നൊമ്പരമില്ലേ?
വഞ്ചനയുടെ ലാഞ്ചനയില്ലേ?

കവി പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
പ്രണയത്തില്‍ കണ്ണുനീരിന്റെ കയ്പ്പുണ്ടല്ലോ?
പുഞ്ചിരിയുടെ മാധുര്യമുണ്ടല്ലോ?
കാത്തിരിപ്പിന്റെ സൌഖ്യം ഉണ്ടല്ലോ?
നഷ്ടപ്പെടലിന്‍ വേദന ഉണ്ടല്ലോ?
കുട്ടിക്കു സംശയമൊട്ടും മാറിയില്ല...

കവി വീണ്ടും പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
കുട്ടീ നീ നിന്റെ പ്രണയത്തെ കാട്ടിലെറിയൂ..
കുട്ടി ചോദിച്ചു ,
ഞാനെങ്ങനെ എന്റെ പ്രണയത്തെ പെരുവഴിയില്‍ ഉപേക്ഷിക്കും
പുഴ വറ്റിയാലോ? എന്റെ കാല്‍പ്പാടുകള്‍ മാഞ്ഞുപോയാലോ?

കവി പറഞ്ഞു ഇനി നീ മിണ്ടി പോവരുത്...
നീ കൊച്ചു കുട്ടിയാണ്...നിനക്കൊന്നും അറിയില്ല...

കുട്ടിക്കേറെ പറയാനുണ്ടായിരുന്നു....
കവിക്കേറെ അനുഭവങ്ങളുണ്ടല്ലോ...
കവി പറഞ്ഞതു ശരി ആയിരിക്കും...
താനൊരു കൊച്ചുകുട്ടിയല്ലേ...
ഇനി മിണ്ടാതിരിക്കാം...കണ്ടു പഠിക്കാം...
കുട്ടി തിരിഞ്ഞു നടന്നു....
  

 _Jithu_
Abudhabi

3 comments:

  1. പ്രണയം നിര്‍വ്വചിക്കാന്‍ കവിക്കാകുമോ....മിണ്ടാതിരിക്കാം...കണ്ടു പഠിക്കാം അല്ലേ...കൊള്ളാം ജിത്തൂ.....പുതുമയുണ്ട്...

    ReplyDelete
  2. കവി പലതും പറയും..... കുട്ടി മനസ്സില്‍ ശെരി എന്ന് തോന്നുന്നത് ചെയ്യൂ......... :)

    ReplyDelete