കാര്‍കൂന്തല്‍ അഴകില്‍ കാര്‍മുകില്‍ തേടി ഞാന്‍..
മയില്‍പീലികണ്ണില്‍ മയിലിനെ തേടി ഞാന്‍,
പവിഴധാരത്തില്‍ പവിഴം തേടി ഞാന്‍,
ചന്ദനമാര്‍ന്നുടല്‍ ചന്ദനം തേടി ഞാന്‍.
എല്ലാം തേടി ഞാനെല്ലാം നേടി ഞാന്‍....
കാര്‍മുകില്‍ നേടി ഞാന്‍,
മയിലിനെ നേടി ഞാന്‍,
പവിഴവും നേടി ഞാന്‍ ചന്ദനം നേടി ഞാന്‍.
തേടിയതെല്ലാം നേടിയെന്നാകിലും
ഓര്‍മയില്‍ കരടായ് നിറയുന്ന മറവി ....-
തേടിയതെല്ലാം നല്‍കിയ ദേവി ..- നിന്നെ മറന്നു ഞാന്‍,
തേടിയതെന്തിന്നും തേടുവതെന്തു...???
നിന്‍ മൗനനൊമ്പരം മറന്നു ഞാന്‍,
നിന്‍ മിഴിനീരുള്‍പൊരുള്‍ മറന്നു ഞാന്‍
ഓടും പാതയില്‍ നിന്‍ ഹൃദയരാഗം മറന്നു ഞാന്‍
നിന്നെ തേടി ഞാനെല്ലാം നേടി ഞാന്‍..
ഒടുവില്‍ ,
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ ........
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ .
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ .
തേടിയതെല്ലാം നേടിയെന്നാകിലും
ReplyDeleteഓര്‍മയില്‍ കരടായ് നിറയുന്ന മറവി ....-
തേടിയതെല്ലാം നല്‍കിയ ദേവി ..- നിന്നെ മറന്നു ഞാന്‍,
തേടിയതെന്തിന്നും തേടുവതെന്തു...???
അന്വേഷണങ്ങളാണ് നേടിത്തരുന്നത്...എങ്കിലും എന്തിനായ് അന്വേഷിച്ചു തുടങ്ങി...എന്തില്‍ നിന്നും തുടങ്ങി എന്നതിനെ മറക്കുമ്പോ നേടിയതെല്ലാം വെറും പാഴ്ക്കിനാക്കളായി തോന്നാം...കൊള്ളാം ജിത്തു...ആശംസകള്‍
നിന്‍ മൗനനൊമ്പരം മറന്നു ഞാന്‍,
ReplyDeleteനിന്‍ മിഴിനീരുള്‍പൊരുള്‍ മറന്നു ഞാന്‍
ഓടും പാതയില്‍ നിന്‍ ഹൃദയരാഗം മറന്നു ഞാന്‍
നിന്നെ തേടി ഞാനെല്ലാം നേടി ഞാന്‍.....