കുറുമ്പനാം കുഞ്ഞാടിന്‍ കേളികള്‍ കണ്ടിട്ടും
എന്തിത്ര കരയുന്നൂ ഈ; സുന്ദരി പെണ്ണാട് ..
എവിടെന്റെ ഏട്ടന്മാര്‍,ചോദിച്ചൂ പലവട്ടം,
എന്തിത്ര കരയുന്നൂ ഈ; സുന്ദരി പെണ്ണാട് ..
എവിടെന്റെ ഏട്ടന്മാര്‍,ചോദിച്ചൂ പലവട്ടം,
ചൊല്ലുവതെങ്ങിനെ...
നിങ്ങള്‍, എന്‍ മക്കളെ വെറും ബലിമൃഗങ്ങള്‍
ഇന്നെന്റെ മക്കളെ ഹൃദയശൂന്യരാം മാനുജന്‍,
എന്തിനോ വേണ്ടി കഴുത്തറുത്തീടും, ചുട്ടുതിന്നും.
ഒട്ടേറെ മക്കളെ പെറ്റമ്മതന്‍ അമ്മിഞ്ഞ,
ശേഷിക്കും നീ കുടിച്ചു കൊള്‍ക.
ഇനി നിന്റെ ഊഴമാണെന്റെ പൊന്നുണ്ണിയെ
ഇനി നിന്റെ ഊഴമാണെന്റെ പൊന്നുണ്ണിയെ
എന്‍ മാറു ചേര്‍ന്നുറങ്ങുക നീ
നിന്‍ ഉയിര്‍-അവരെടുക്കും, നിണം കുടിക്കും..
ക്രൂരരാം മനുജരും കണ്ണുതുറക്കാത്ത ദൈവവും ...
ക്രൂരരാം മനുജരും കണ്ണുതുറക്കാത്ത ദൈവവും ...
തന്നിടണെ എന്‍ അവസാന മുത്തിനെ,യെങ്കിലും.
കൊന്നിടല്ലേ...;
കേള്‍ക്കുവാന്‍ വയ്യെനിക്കെന്‍ കുഞ്ഞിന്റെ രോദനം
"അമ്മേ അമ്മേ" ആര്‍ത്തനാദം
"അമ്മേ അമ്മേ" ആര്‍ത്തനാദം
നല്കിയതെന്തിനീ പൊന്നോമല്‍ മക്കളെ...
കേള്‍ക്കുക കാട്ടാളാ, അബലയാമീ അമ്മതന്‍ കണ്ണുനീര്‍
എന്‍ ഉയിരവരെന്തിനായ് ബാക്കി വെപ്പൂ..
പൊട്ടികരയുവാന്‍ തന്നില്ല വാക്കുകള്‍ ..
നരനുടെ ഹൃദയം നുറുക്കാന്‍ തന്നില്ല കരങ്ങളും...
ഊറ്റികുടിപ്പൂ അവരെന്റെ അമൃതവും,
കീറിമുറിപ്പൂ അവരെന്റെ കളജവും...
എന്നോമലാളിന്‍ മുറിപ്പാട് വീഴ്ത്തും
മുന്‍പാഞ്ഞു വീശൂക നിങ്ങളാ കൊടുവാള്‍,
അറുത്തുമാറ്റൂ ഈ അമ്മതന്‍ ഹൃദയം ....
നല്‍കിടല്ലേ ഇനിയീ ജന്മം,
പിറന്നിടല്ലേ ഇനിയീ നശിച്ച ഭൂവില്‍..
_Jithu_
Abudhabi
(ക്ഷമിക്കുക......മിണ്ടാപ്രാണികള്‍ക്കൊരു വാക്ക്.)
ബലി മൃഗങ്ങള്‍ക്ക് കരയുവാന്‍ അവകാശം ഇല്ലത്രേ...അവരെയോര്‍ത്തുള്ള കണ്ണീരും അര്‍ത്ഥമില്ലാത്തതത്രേ...പിന്നെന്തിനീ വിലാപം സഖേ...കണ്ണടയ്ക്കാം നമുക്കീ കുരുതിക്കളത്തിനു നേരെ.....
ReplyDelete