Wednesday, December 1, 2010

ലക്ഷ്മണാ നീ പൊറുക്കുക...


ഇതു ഞാന്‍ രാമന്‍,
ലക്ഷ്മണാ നീ പൊറുക്കുക...
ഏട്ടന്റെ കടമകള്‍ ചുമലേറ്റിയ ഭരതാ,
നിന്നെയാണെനിക്കേറെയിഷ്ടം.
അനുജാ നീ തന്നെ നേര്,
കണ്ണടച്ചോരെന്നില്‍ പടരുന്നു കാരിരുള്‍..!!!


താതന്റെ ആശകള്‍ പൂക്കണം,
കൈകേയി മാതയെ റാണിയായ്‌  വാഴ്ത്തണം.
കാനന പാതയിരുള്‍ വന്നു മൂടിയാല്‍
നീ എന്റെ മിഴികളില്‍ വെളിച്ചമായ്  മാറണം
നാടിനെ ഓര്‍ക്കണം 
നാടിന്റെ ജിഹ്വകം ഭയക്കണം.


തള്ളിപറഞ്ഞവര്‍ തന്നെ പറയണം,
നീ തന്നെ വല്ലഭന്‍, ജ്യേഷ്ഠനെക്കാള്‍ ശ്രേഷ്ഠന്‍.
അവരുടെ വാക്കുകള്‍ പെരുമ്പറ കൊട്ടണം
കാതില്‍ മുഴങ്ങണം-അവിടെനിക്കഭിമാനം കൊള്ളണം.


ദുഷ്ചിന്ത രാക്ഷസര്‍ ചക്രവ്യൂഹങ്ങള്‍ തീര്‍ത്തേക്കാം,
അവിടെയെന്റനുജന്‍ ധനഞ്ജയനാവണം.
അവരുടെ മാറ് പിളര്‍ക്കണം
എന്‍ മനം തുടിക്കണം,നിന്നിലൂറ്റം കൊള്ളണം.


പതറുന്ന നേരം ഏട്ടന്റെ കരം ഗ്രഹിക്കണം,
അകലെയാണെങ്കിലും അരികിലുണ്ടോര്‍ക്കണം,
നേര്‍വഴി കാട്ടുവാന്‍, നല്ലത് കാണുവാന്‍
ഭരതാ നീയെന്റെ സ്വപ്നം, അനുജരില്‍ പ്രിയന്‍....


  _Jithu_
  Abudhabi
(ഏട്ടന്റെ അനുജനാം ഭരതനോട്.....)

7 comments:

  1. ലക്ഷ്മണാ നീ പൊറുക്കുക.. :)

    ReplyDelete
  2. purana ithivruttham kavithayaakki ..nannayi ezhuthi .....

    ReplyDelete
  3. നല്ല കവിത
    പേരു യോജിച്ചതാണോ എന്നൊരു സംശയം.

    ReplyDelete
  4. niswasam @ :)
    ജിഷാദ് @ നന്ദി ..
    രമേശ്‌ അരൂര്‍ @ താങ്കളുടെ വിലയേറിയ നിരീക്ഷണങ്ങള്‍ പലയിടത്തും ഞാന്‍ ശ്രദ്ധിക്കാറുണ്ട് ....ഇവിടെ വന്നതില്‍ സന്തോഷം ...
    moideen angadimugar @ :)
    kalavallabhan @ ശരി ആണു.....ഞാന്‍ ഇനി ശ്രദ്ധിക്കാം ...നന്ദി...

    ReplyDelete
  5. ശരിയാണ്.....ഭരതന്‍ തന്നെയാണ് ശരി....

    ReplyDelete
  6. കവിതയുടെ തിവൃത്തം നന്നായി.
    കവിതയും.

    ReplyDelete
  7. ദേവി @ : അതെ ദേവി, ഭരതന്‍ തന്നെ ആണു ശരി......
    ഭായി @ : നന്ദി...

    ReplyDelete