പിന്‍വിളി കേള്‍കെ കോപിച്ചിടാതെ കണ്മണി,
നോക്കില്‍ വെറുപ്പ് നിറക്കാതെ കേള്‍ക്കുക..
ഇല്ല , എനിക്കേറെയൊന്നും ചൊല്ലുവാന്‍
ഇല്ല , എനിക്കേറെയൊന്നും ചൊല്ലുവാന്‍
ഇഷ്ടമാണെന്ന പാഴ്വാക്ക് കൂടാതെ....
കേട്ട് ചിരിച്ചേക്കാമീ ലോകവും
കൂടെയെന്നോമല്‍ സഖീ ഒരുമാത്ര നീയും
കുരുത്തോല തുമ്പില്‍ ഊയലാടി ഞാന്‍ ,
മൂളിയ വരികളില്‍ നിന്‍ നിറഗന്ധമായിരു-
ന്നതു നീ അറിഞ്ഞില്ലായിരിക്കാം?
അതിന്‍ രാഗം പ്രണയം എന്നതും
പ്രിയേ നീ അറിഞ്ഞില്ലായിരിക്കാം?
വെയിലേറ്റു നീ വാടിയ നേരം
കരിമുകിലായ് നിറഞ്ഞതും,ഉരുകി
എന്‍ മിഴിനീരൊരു മഴത്തുള്ളിയായ്,
നിന്‍ കവിള്‍ ചുംബിച്ചതും,
പുഴയായ് നിന്‍ കൊലുസ്സിന്‍ -
താളം കവര്‍ന്നാടിതിമിര്‍ത്തതും,
പൂങ്കാറ്റായ് നിന്‍ രുചകം തഴുകി
ദാവണിക്കാരി; ഞാനോടി മറഞ്ഞതും
ഇല്ല -നീ അറിഞ്ഞില്ലായിരിക്കാം ...???-
പോകയോ മരുപ്പച്ച തേടി,യെങ്കില്‍ നീയോര്‍ക്കുക
ഒരിക്കല്‍ നീയറിഞ്ഞേക്കാം,
അന്നു നിന്‍ കണ്ണുകള്‍ എന്‍ കണ്ണീരു തിരഞ്ഞേക്കാം
അന്നു നിന്‍ മനമെന്‍ കരം കൊതിച്ചേക്കാം,
അന്നു നിന്‍ മനമെന്‍ കരം കൊതിച്ചേക്കാം,
ഒരുവേളയന്നെന്‍ കൈകളില്‍ ബന്ധത്തിന്‍ വിലങ്ങിരിക്കാം
ഹൃദയത്തില്‍ നിന്‍ പേര് മായ്ച്ചിരിക്കാം...
കണ്ണുനീര്‍ ഹൃദയത്തില്‍ വീണത് പൊള്ളിയേക്കാം
അതിനാല്‍ ഓര്‍ക്കാന്‍ മറക്കുക,
മറക്കാന്‍ പഠിക്കുക...
പാരില്‍ ഈ ഞാനും കേവലം മര്‍ത്യജന്മം ....
_Jithu_
Abudhabi
Abudhabi
കൊള്ളാം നന്നായിട്ടുണ്ട്.
ReplyDeleteപോകയോ മരുപ്പച്ച തേടി,യെങ്കില്‍ നീയോര്‍ക്കുക
ReplyDeleteഒരിക്കല്‍ നീയറിഞ്ഞേക്കാം,
അന്നു നിന്‍ കണ്ണുകള്‍ എന്‍ കണ്ണീരു തിരഞ്ഞേക്കാം
അന്നു നിന്‍ മനമെന്‍ കരം കൊതിച്ചേക്കാം,
കൊതികളെല്ലാം സഫലമാകാന്‍ പ്രാര്‍ത്ഥനകള്‍ ട്ടൊ...ആശംസകള്‍.
താങ്കളുടെ കവിതകളില്‍ വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ഈ കാവ്യമാണ് ,ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ ആ വരികളില്‍ ഞാന്‍ വായിച്ചെടുക്കുന്നു,ആ വികാരത്തിന് അഭിനന്ദനങ്ങള്‍ പറയുന്നത് ഉചിതമല്ലെങ്കിലും പറയാതെ വയ്യ, നൊമ്പരത്തെ കവിതയാക്കിയത്തിനു " അഭിനന്ദനങ്ങള്‍.... "
ReplyDelete