Monday, December 6, 2010

നീതി

കണ്ണു മൂടിയ സൈനിക,വെളിച്ചം മറക്കുന്നു
പിന്നതാ പൊട്ടികരയുന്നു
അന്ധയായ നീതിബോധമേ നിനക്കില്ല
എന്റെ നിറമുള്ള കണ്ണുകള്‍
അന്ധത പൂകി ,അധരങ്ങള്‍ മൂടി
പിന്നെയും പൊട്ടികരഞ്ഞു നീ .


പറിച്ചെടുക്കൂ നീറും ഹൃദയം
മരണം മണക്കും പാല പൂക്കട്ടെ..
തഴുതിട്ടിടാം ആത്മനിന്ദകള്‍,
പൂട്ടിയിടുക മനമാ ഇരുളില്‍
താഴ് കൈ എത്തും ദൂരെ മറക്കാതെ കാക്കുക..
അന്ധകാരത്തില്‍ കാട്ടുതീ പടരുന്ന  നേരം,
നിന്റെ ചിന്തകളാ മനം തിരഞ്ഞേക്കാം


ചിതലരിക്കും മുന്‍പാ കറുത്ത സ്വപ്നങ്ങള്‍ തൂത്തു വാരാം..
മണിചിത്രത്താഴാ,
വിങ്ങും കരള്‍ അറിയാതെ തകര്‍ത്തേക്കാം
കാത്തു നില്‍കാതെ..,
നഖമുനയാലാ പൊയ്‌മുഖങ്ങള്‍ വലിച്ചുകീറാം
മുഖംമൂടികള്‍  അഗ്നിക്കായ് നല്‍കാം,
ഒരു പിടി ചാരം കരുതുക...
നെറികെട്ട നരനുടെ നെഞ്ചില്‍ വിതറാം


നീതി, നിന്‍ ചാരിയ മിഴികള്‍ തുറന്നു വെക്കണേ
താളുകള്‍ തുലാസില്‍ ഭാരം നിറക്കാതെ  നോക്കണേ.. ..
താഴിട്ട മനം നീ തുറക്കാതെ കാക്കണേ ...
വീണ്ടും കണ്ണുനീര്‍ വാര്‍ക്കാതിരിക്കണേ.....


അന്തരം അന്ധരാം നാടിനു പുതുസ്വപ്‌നങ്ങള്‍ പകരാം
നിറങ്ങള്‍ വിരിയട്ടെ...പുഞ്ചിരി പൂക്കട്ടെ ...

       _Jithu_
        Abudhabi

5 comments:

  1. കണ്ണു മൂടിക്കെട്ടിയ നീതിബോധങ്ങള്‍ കണ്ണുകള്‍ തുറക്കട്ടെ...പുതു സ്വപ്നങ്ങള്‍ വിരിയട്ടെ നാട്ടില്‍...കൊള്ളാം ജിത്തു നല്ല ആശയം

    ReplyDelete
  2. ആദ്യ വരികള്‍ ഇഷ്ടായി....

    അന്തരം അന്ധരാം നാടിനു പുതുസ്വപ്‌നങ്ങള്‍ പകരാം
    നിറങ്ങള്‍ വിരിയട്ടെ...പുഞ്ചിരി പൂക്കട്ടെ ...

    അവസാനത്തില്‍ കൊണ്ടു വന്ന ഈ നന്മയും...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  3. കണ്ണ് തുറക്കട്ടെ..

    ReplyDelete