Friday, November 12, 2010

ജാലകവാതിലടച്ചേക്കാം.

ഞാനെന്റെ വാക്കുകള്‍ തള്ളിവിട്ടു ,
നിങ്ങളെന്‍ വാക്കിനെ അള്ളിപ്പിടിച്ചു ,
പിന്നെ കിള്ളിക്കുറിച്ചു.....
കുത്താതെ കീറാതെ,
നിങ്ങളാ  വാക്കിനെ നുള്ളിനോവിക്കാതെ.. 
വാക്കുകള്‍,
അവരെന്‍ ജീവന്റെ ജീവനാണേ...

വാക്കുകളിലശ്ലീലം തിരയുന്ന ലോകം ...
ദംഷ്ട്രകള്‍ നീട്ടി അലറുന്നു രാക്ഷസര്‍.
വിഷപ്പല്ലു കൊണ്ടെന്‍ കരം വിങ്ങീ സഖേ..
വാക്കുളിലെങ്ങാനും വിഷം തീണ്ടിയാല്ലോ,
ഹൃദയം പകര്‍ത്താന്‍  മടികൊണ്ടെന്‍ തൂലിക.

അഴിഞ്ഞാടി കുഴഞ്ഞാടി ദുര്‍ഗന്ധം പേറി;
ഏഷണികാറ്റിതാ എത്തിനോക്കുന്നു .
കട്ടുറുമ്പാവാതെ കുശുമ്പികാറ്റേ.. ..
ഇതെന്റെ  ലോകം..‍ഇവിടമെന്‍ സ്വന്തം.
ഞാനുമെന്‍ തോഴിയാം വാക്കും തനിച്ചുറങ്ങട്ടെ,
ഇനി കളിപറഞ്ഞോട്ടെ..
ജാലകവാതിലടച്ചേക്കാം....

 
  _Jithu_
Abudhabi

4 comments:

  1. നിന്റെ മൌനത്തിന്റെ കിളിവാതിലിനപ്പുറം നിന്നെയും തിരഞ്ഞുഴറുന്ന വാക്കിന്റെ ലോകത്തെ അറിയൂ സഖേ... നീ സ്വയം നിന്നിൽ നിന്നു ചികയുന്ന പാതിയർത്ഥമുള്ള വാക്കുകളിലേക്ക് പുറംകാഴ്ചകളുടെ നേരുകൂടി പടരട്ടെ...
    അല്പാർത്ഥങ്ങളാം നിന്റെ ആത്മാർത്ഥങ്ങൾക്കൊപ്പം നേരിന്റെ അർത്ഥങ്ങളും കടന്ന് വരട്ടെ..

    ആശംസകൾ.. :)

    ReplyDelete
  2. അല്പാര്‍ത്ഥങ്ങളാം വാക്കുകള്‍ പോലും ആത്മാര്‍ത്ഥങ്ങളെങ്കില്‍, ആ പാഴ്വാക്കില്‍ പോലും നമുക്കൊരായിരം അര്‍ത്ഥം ചമക്കാം .....പാതിയർത്ഥമുള്ള എന്റെ വാക്കുകളിലേക്ക് പുറംകാഴ്ചകളുടെ നേരുകൂടി പടരാന്‍ വിധിച്ച തോഴാ, വിലയിരുത്തലിനു നന്ദി......
    എന്റെ കവിതയും ഞാനെന്ന കവിയും ജനിക്കുന്നത് സഖേ നിന്‍റെ ഹൃദയത്തിലൂടെയാണ്...നീ തന്നെയാണ് അല്പാര്‍ത്ഥങ്ങളാം പാഴ്വാക്കിനു പോലും അര്‍ത്ഥം ചമക്കുന്നതും.....ആ പാഴ്വാക്കിനെ പോലും കവിതയായ് നെഞ്ചിലെറ്റുന്നതും.ആ തിരിച്ചറിവ് അതാണെന്റെ സ്വരം. ..
    ഈ വരികളെ നിനക്കു പാഴ്വാക്കെന്നു വിളിക്കാം, അല്പാര്‍ത്ഥങ്ങളെന്നോതി പുഞ്ചിരിക്കാം. വാക്കിലെ കാഠിന്യം ഒരു വേള ആധുനികന്‍ എന്ന ഓമനപേരിട്ടു നമ്മുക്ക് സ്വയം പാടാം.അതിലും എനിക്കിഷ്ടം അല്പാർത്ഥങ്ങളാം ആത്മാർത്ഥങ്ങൾ എന്ന നിന്‍റെ വിശേഷണം തന്നെ...... വാക്കുകള്‍ക്കു ഒരിക്കലും ദുഷിച്ച ജാതിഭേദം നല്‍കാതിരിക്കുക.......

    ReplyDelete
  3. ഇതെന്താ രണ്ടാളും കൂടെ കമെന്റിക്കളിക്ക്യാ....ഹിഹി...

    കൊള്ളാം ജിത്തു....എഴുതുക പ്രതികരണത്തെ കുറിച്ച് ചിന്തിക്കാതെ...വാക്കുകള്‍ തൂലികത്തുമ്പിലൂടെ പിറക്കട്ടെ....ഇനിയും....അനുവാചക ഹൃദയങ്ങള്‍ അതിനെ കീറി മുറിക്കുമ്പോഴാണ് താങ്കളിലെ കവി അന്വര്‍ത്ഥമാകുന്നത്...അപ്പോഴും ഒന്ന് ഓര്‍ത്തു കൊള്ളുക താങ്കളാകാന്‍...താങ്കള്‍ക്ക് മാത്രമേ കഴിയുള്ളൂ...ആശംസകള്‍...

    ReplyDelete
  4. ആദ്യ വരികളിലെ ‘പ്രതികരണം’ നന്നായിരിയ്കുന്നൂ..

    ReplyDelete