പകരുന്നു ജാതിമതഭേദമെന്നാകിലും..
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
കുറ്റവാളികള്‍, അവര്‍, പലരുണ്ട് ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുച്ഛം ഓര്‍ക്കുക നിത്യം.
പ്രളയം മുടിച്ചേക്കാം തീമഴ പെയ്യാം
മനംനൊന്തൊരു സൂര്യന്‍ കടലില്‍ മറഞ്ഞേക്കാം
സന്ധ്യ തന്‍ മാറില്‍ നിരാശനാം പുലരി,
നിശയാം ഇരുളിനെ പുല്‍കി മയങ്ങാം
ജ്വലിക്കുന്ന മനവുമായ് മറ്റൊരു സൂര്യന്‍
പുതുപുലരിയുമായ് വരവുണ്ടതറിയുക .
കാണട്ടെ നിന്‍ മിഴിയിലുമാ സൂര്യന്റെ സ്വപ്നം
തളിര്‍ക്കട്ടെ നിന്‍ വാക്കിലുമീ ശൌര്യം
ഭയന്നോടി മറയും ഭീരുവാവാതെ നോക്കാം
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
അടരാടി മരിക്കുന്ന പോരാളിയാവാം _Jithu_
Abudhabi
അവരില്‍ നീയില്ല , ഞാനില്ല
ReplyDeleteനമ്മളിലൊരാള്‍ പോലുമില്ല..
നീയും ഞാനും ഇല്ലാത്ത ലോകം തന്നെ...
ReplyDeleteഅവരും ഉണ്ടാകരുതേ എന്ന് പ്രത്യശിയ്ക്കാം..
വീണു പോയവരെ ഊര്‍ജ്ജം നല്‍കി ഉണര്‍ത്താം...പൊസിറ്റീവ് എനര്‍ജി നല്‍കുന്ന വരികള്‍ ,കൊള്ളാം..
ജിത്തൂ ന്റ്റെ മഴ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ വരാം ട്ടൊ.
http://peythozhiyan.blogspot.com/
നല്ല ചിന്തകള്‍.. നല്ല വരികള്‍
ReplyDeleteആശംസകള്‍
ജ്വലിക്കുന്ന മനവുമായ് മറ്റൊരു സൂര്യന്‍
ReplyDeleteപുതുപുലരിയുമായ് വരവുണ്ടതറിയുക .
..............?
ഇനിയുമൊരു പുലരി ഉണ്ടെന്നറിയുന്നത് തന്നെ ആശ്വാസം...നന്നായി സഖേ...
ReplyDeleteനന്നായിരിക്കുന്നു ജിത്തൂ......!!
ReplyDeleteവളരുന്ന ച്യുതിയില്‍ എന്ന വരി മാത്രം ഒന്നു ശ്രദ്ധിക്കുക..!
ഇതില്‍ ച്യുതി എന്ന വാക്ക് ചേരാത്തത് പോലെ..!!
ച്യുതി എന്ന വാക്കിനു വീഴ്ച , നാശം എന്ന അര്‍ത്ഥം കൂടാതെ വേറേ എന്തെങ്കിലുമുണ്ടെങ്കില്‍ എനിക്ക് തെറ്റുപറ്റിയതാവാം..!!!
ഒന്നു ചെക്ക് ചെയ്യൂട്ടൊ..!!
അഭിനന്ദനങ്ങള്‍ ..!
നന്നായിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍
_Jithu_
ReplyDeleteവര്‍ഷിണി.......(മഴച്ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ വരാം കേട്ടോ..)..,
ചെറുവാടി.......,
മോഇദീന്‍ അങ്ങാടിമുഗര്‍....(.... ഈ ചോദ്യ ചിഹ്നം എനിക്കീ പോസ്റ്റ് ഇട്ടപ്പോളും ഉയര്‍ന്നിരുന്നു.....ഇതിടണോ എന്നു...ഹി)
സീത.......,
മനു കുന്നത്ത്.....( സത്യത്തില്‍ ഞാനും വീഴ്ച എന്നു തന്നെ ആണു ഉദ്ദേശിച്ചത് .....നന്ദി..):
ബെഞ്ചാലി.....:@ എല്ലാവര്‍ക്കും എന്റെ നന്ദി..
നന്നായി.. എങ്കിലും ഒന്നു കൂടെ..!ഇവിടെ മാത്രം എന്തോ ഒരു വരികൾക്ക് താള ഭംഗം പോലെ...ആശയം നന്നായിരുന്നു എങ്കിലും...
ReplyDelete---------------------------
കുറ്റവാളികള്‍, അവര്‍, പലരുണ്ട് ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുശ്ചം ഓര്‍ക്കുക നിത്യം.
----------
ഒരു പക്ഷെ എന്റെ ചൊല്ലലിന്റെ പ്രശ്നമാകാം! ...ബാക്കിയൊക്കെ നന്നായിരുന്നു.. ഭാവുകങ്ങൾ
“തുച്ഛം“ ആണ് ശരി...
ReplyDeleteമൂല്യച്യുതിയേൽക്കാതെ മുന്നോട്ട്.... :-)
ആശംസകൾ...
മാനവധ്വനി........:(സത്യം പറയാമല്ലോ..എനിക്കാ വരികള്‍ മാത്രമാണിഷ്ടപ്പെട്ടത്.......ആകെകൂടി എന്തോ ഒരു ചന്തം കുറവ് പോലെ ല്ലേ..! നന്നാക്കാന്‍ ശ്രമിക്കാം കൂട്ടുകാരാ....നന്ദി.)
ReplyDeleteതൂലിക......: ഇപ്പോള്‍ തിരുത്തി എന്നു ചോദിച്ചാല്‍ മതി സഖേ...നന്ദി