Thursday, March 10, 2011

ബന്ധനം



തങ്കനൂലില്‍ കോര്‍ത്ത ബന്ധം
ബന്ധനം അതി സുന്ദരം
തങ്കത്തെക്കാള്‍ മൂല്യമെന്നാല്‍
ഉറപ്പില്ല പോലും തെല്ലുമേ....!

അഴിയാ കുരുക്കെന്നു കുരുക്കില്‍
പിടഞ്ഞവര്‍ ‍തിരിച്ചുചൊല്ലി,യെങ്കിലും  
പാവനം മതിമോഹനം 
മറിച്ചു ചൊല്ലാതോരിക്കലും...
  
വാക്കാല്‍ ചൊല്ലുവാന്‍ എളുപ്പമാകിലും
ദുശ്ശാഠ്യങ്ങള്‍ മുന്‍കോപങ്ങള്‍,
മോഹങ്ങള്‍ കുറച്ചൊക്കെയും....;മാറ്റി വെക്കാം
ശ്രമിച്ചു നോക്കാം കൂട്ടരേ

തളരും തളിരിലകളില്‍
സ്നേഹമാം അമൃതം തളിയ്ക്കാം
അകലും കണ്ണികളില്‍ ‍
പ്രണയം വിളക്കാം.
മുറുകും ചങ്ങലകിലുക്കത്തില്‍
ചേങ്ങില താളം തിരയാം...
പിന്നേറ്റു പാടാം

"തങ്ക നൂലില്‍ കോര്‍ത്ത ബന്ധം 
ബന്ധനം അതിസുന്ദരം "


       _Jithu_
        Abudhabi

10 comments:

  1. ദാമ്പത്യം തടവറയെന്നോതിയ സുഹൃത്തിനു....

    ReplyDelete
  2. കവിത ഒരു തങ്കനൂലില്‍ത്തന്നെ കോര്‍ത്തിണക്കിയിരിക്കുന്നു.വളരെ മനോഹരമായി..

    ReplyDelete
  3. മഞ്ഞ നൂലിൽ കോർത്ത ഒരു തങ്കം പോലെ വലിച്ചാൽ പൊട്ടുമെങ്കിലും പൊട്ടാതെ കൊണ്ടു നടക്കേണ്ട ബന്ധം
    നന്നായിട്ടുണ്ട്.

    ReplyDelete
  4. അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി
    അറപ്പുര വതിലില്‍ ഞാന്‍ കാത്തിരുന്നു
    മണവാളന്‍ എത്തും നേരം
    കുടുമയില്‍ ചൂടാനൊരു
    കുടമുല്ല മലര്‍ മാല കോര്‍ത്തിരുന്നു

    മുടി മേലെ കെട്ടിവെച്ചു
    തുളുനാടന്‍ പട്ടുടുത്തു
    മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
    കന്നി വയല്‍ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം (2)
    കല്യാണ മണി ദീപം കൊളുത്തി വെച്ചു
    (അഞ്ജന)

    തൂശനില മുറിച്ചു വെച്ചു
    തുമ്പപ്പൂ ചോറു വിളമ്പി
    ആശിച്ച കറിയെല്ലം നിരത്തി വെച്ചൂ
    പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
    കള്ളനവന്‍ വന്നില്ല തോഴിമാരെ
    (അഞ്ജന)

    :)

    ReplyDelete
  5. "തങ്ക നൂലില്‍ കോര്‍ത്ത ബന്ധം
    ബന്ധനം അതിസുന്ദരം "

    വരികൾ അസ്സലായി ജിത്തൂ..

    ReplyDelete
  6. വാക്കാല്‍ ചൊല്ലുവാന്‍ എളുപ്പമാകിലും
    ദുശ്ശാഠ്യങ്ങള്‍ മുന്‍കോപങ്ങള്‍,
    മോഹങ്ങള്‍ കുറച്ചൊക്കെയും....;മാറ്റി വെക്കാം
    ശ്രമിച്ചു നോക്കാം കൂട്ടരേ

    ഇതൊക്കെ പറയാൻ കൊള്ളാം...
    നല്ല ശ്രമം.

    ReplyDelete
  7. ഓരോരുത്തര്‍ക്കും അവരവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിര്‍വ്വചിക്കാവുന്ന ഒന്നാണ് ദാമ്പത്യം...വേണ്ടത്ര ആ മേഖലയില്‍ അറിവില്ലാത്തതു കൊണ്ട് ഞാന്‍ അഭിപ്രായം പറയണില്യാ ദാമ്പത്യത്തെക്കുറിച്ച്...എങ്കിലും ഇപ്പൊഴത്തെ ചിന്താഗതി ഈ ബന്ധനം ഒരു സുഖമുള്ളതാണ് എന്നാണ്...ജിത്തു പറഞ്ഞതു പോലെ അല്‍പ്പമൊന്നയഞ്ഞു കൊടുത്താല്‍ അതൊരു തോല്‍വിയാകുന്നില്ല...ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്യാ...ഹിഹി..അനുഭവത്തിന്റെ വെളിച്ചത്തില്‍ കുറേക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ വിശദമായ അഭിപ്രയം പറയുന്നതായിരിക്കും സഖേ...ഭാവുകങ്ങള്‍

    ReplyDelete
  8. വളരെ നന്നായി എഴുതി ജിത്തു,..!
    ദാമ്പത്യം....അതിസുന്ദരം.>!
    അത് അങ്ങിനെ തന്നെയാകട്ടെ എപ്പോഴും.!
    അഭിനന്ദനങ്ങള്‍..!

    ReplyDelete
  9. ആറങ്ങോട്ടുകര മുഹമ്മദ്‌......,കലാവല്ലഭന്‍........,വര്‍ഷിണി...( ഹഹഹ ..ഞമ്മക്കിത്‌ പെരുത്തിഷ്ടായിരിക്കാന്.....,കള്ളനെ ഞമ്മക്ക് പുടിച്ചാം, ബേജാരാവണ്ടിരിക്കീന്നു..)......,Manickethaar ..........,മോഇദീന്‍ അങ്ങടിമുഗര്‍.......,നിക്കു കേച്ചേരി .......( ഇതു തന്നെയാ അവനും പറഞ്ഞെ...ഹി)........,ദേവി....( അതു തന്നെ .....കണ്ടറിയാം. അല്ലപിന്നെ. :D ).......,മനു കുന്നത്ത്..( അതേ മനു അങ്ങിനെ തന്നെയാവണം. ഭഗവാനെ...കാത്തോളണെ.. :) )..........@: എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി..

    ReplyDelete
  10. ബന്ധം ഏതു നൂലില്‍ കെട്ടിയാലും ബന്ധനം ആവാതിരിക്കട്ടെ "

    ReplyDelete