Tuesday, March 1, 2011

പ്രേമപത്രം


മാരുതനൊഴുകും മേട പുലരിയില്‍.. 
മാംബൂ മണം പരക്കും മലര്‍മഴ പൊഴിയും...
പറക്കും അപ്പൂപ്പന്‍ താടി,യിലെന്‍
പ്രണയം  ഞാന്‍ കുറിച്ച് വെയ്ക്കും

ജാലകപഴുതിലൂടോതും മന്ത്രണം  
കള്ളി, നിനക്കെന്റെ പ്രേമപത്രമാകെ
ഹരിതവര്‍ണ പട്ടാട ചുറ്റിയ
വയലേലപെണ്ണു കേട്ടിക്കിളി കൊള്ളും..

പുഴയോളങ്ങള്‍ ഞൊറിഞ്ഞുടുക്കും
ആദിത്യനൊരായിരം മുത്തുകോര്‍ക്കും ...
അതിലൊരു മുത്തു ഞാന്‍ കവര്‍ന്നെടുക്കും-സഖി,
നിനക്കായി ഞാനത് കരുതി വെക്കും..
                                          
തൂമഞ്ഞിന്‍ കുളിരും മഴയുടെ പിണക്കവും
വസന്തത്തിന്‍‍ സുഗന്ധവും കനവിന്‍ മധുവും.
പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും...നിന്‍
പാല്‍പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും,,,,


 _Jithu_
 Abudhabi

21 comments:

  1. "ജാലകപഴുതിലൂടോതും മന്ത്രണം
    കള്ളി, നിനക്കെന്റെ പ്രേമപത്രമാകെ
    ഹരിതവര്‍ണ പട്ടാട ചുറ്റിയ
    വയലേലപെണ്ണു കേട്ടിക്കിളി കൊള്ളും.."

    മനോഹരമായ വരികൾ

    ReplyDelete
  2. മാരുതനൊഴുകും മേട പുലരിയില്‍..
    മാംബൂ മണം പരക്കും മലര്‍മഴ പൊഴിയും...
    കുളിർമയുള്ള വരികൾ!
    എല്ലാ ആശംസകളും!

    ReplyDelete
  3. പ്രണയം,
    നല്ല മനോഹരമായ വരികള്‍

    ReplyDelete
  4. മഴയെ തൊട്ട് അധികം കളിയ്ക്കണ്ടാ ട്ടൊ ജിത്തൂ...ചോദിയ്ക്കാനും പറയാനും ഇവിടെ ആളുണ്ടേ.. :)

    പറക്കും അപ്പൂപ്പന്‍ താടി,യിലെന്‍
    പ്രണയം ഞാന്‍ കുറിച്ച് വെയ്ക്കും..

    ഈ വരികള്‍ മനസ്സില്‍ കണ്ടപ്പോള് ഏറെ ഇഷ്ടായി..രസകരമായും തോന്നി..!

    ReplyDelete
  5. "പുഴയോളങ്ങള്‍ ഞൊറിഞ്ഞുടുക്കും
    ആദിത്യനൊരായിരം മുത്തുകോര്‍ക്കും

    അതിലൊരു മുത്തു ഞാന്‍ കവര്‍ന്നെടുക്കും-സഖി,
    നിനക്കായി ഞാനത് കരുതി വെക്കും"

    ഇതിലും ലളിതമായി...എന്നാല്‍ ത്രീവ്രമായി എങ്ങനെ പ്രണയത്തെ വരച്ചിടാന്‍ പറ്റും ?

    ആശംസകള്‍ ജിത്തു...

    ReplyDelete
  6. പറക്കും അപ്പൂപ്പന്‍ താടി,യിലെന്‍
    പ്രണയം ഞാന്‍ കുറിച്ച് വെയ്ക്കും

    പ്രണയം പാറിപ്പറക്കട്ടെ...

    ReplyDelete
  7. ജിത്തൂ നന്നായിട്ടുണ്ടുട്ടോ..!!
    നല്ല സുഖമുള്ള വരികള്‍ ...!
    മഴയെ തൊട്ട് ആരും കളിക്കേണ്ടാ
    എന്നാദ്യം ചൊല്ലിയതു ഞാന്‍...!!
    പക്ഷേ.. ഇപ്പോ എല്ലാവര്‍ക്കും മഴ മതി..!!
    പേറ്റന്‍റ് ആരും എടുത്തു വെക്കല്ലേ.!
    എനിക്കു ദേഷ്യം വരും....!

    ReplyDelete
  8. പ്രണയം മധുരം!

    ReplyDelete
  9. സഖി,നീ ഭാഗ്യവതി ...ഈ പ്രണയം.

    ReplyDelete
  10. കലാവല്ലഭന്‍..........,മുഹമ്മദ്‌കുഞ്ഞിവണ്ടൂര്‍...........,ചെറുവാടി.............,വര്‍ഷിണി........( വര്‍ഷിണി വേഗം പേറ്റന്റ്‌ എടുത്തോളു...ഇവിടെ ഇതാ മനു മഴയെന്റെയാണെന്റെ സ്വന്തമെന്നു പറയുന്നു....)....,villagemaan ..........( ഗ്രാമീണന്‍ ....എന്നു ഞാനൊന്നു പരിഷ്ക്കരിക്കാം ...ഹി ).....,മോഇദീന്‍ അങ്ങാടിമുഗര്‍...........,മനു ...( ഒരു അടിക്കുള്ള scope ഉണ്ടല്ലോ....ഹി.).....zephyr zia (പ്രണയം മധുരം പ്രണയിനിയേക്കാള്‍ മനോഹരം....)......manickethaar ........@: നന്ദി.

    ReplyDelete
  11. Very Good...! Keep up the good work.. My wishes!

    ReplyDelete
  12. ചുമ്മാതൊന്ന് എത്തി നോക്കിയതാ, അപ്പഴല്ലേ വിവരം അറിയണേ...ജിത്തൂ, ഇത്തരം സന്ദേശങ്ങള്‍ ഒരു അപ്പൂപ്പന്‍ താടിയില്‍ കുറിച്ചെങ്കിലും അറിയിയ്ക്കാമായിരുന്നൂ..ഒരു പെരുമഴയ്ക്കുള്ള സാദ്ധ്യത കളഞ്ഞു.. :)

    ReplyDelete
  13. ഒരു വഴിപോക്കനാണേ... കേറി അഭിപ്രായം കാച്ചാം..

    നല്ല രസമുള്ള കവിത. പ്രകൃതിയുടെ ഛായാഗ്രാഹകനായ പ്രണയം.

    ReplyDelete
  14. നല്ല വരികള്‍..
    ആശംസകള്‍

    ReplyDelete
  15. പ്രണയം...അതൊരു നിര്‍വ്വചനാതീതമായ അനുഭൂതിയാണ്...കുറേയൊക്കെ വരച്ച് കാട്ടാന്‍ സാധിച്ചാല്‍ ഭാഗ്യം...ജിത്തു നന്നായി പരിശ്രമിച്ചിട്ടുണ്ട്....ഭാവുകങ്ങള്‍ സഖേ...പ്രണയം അപ്പൂപ്പന്‍ താടിയില്‍ കുറിച്ച് വയ്കരുത് പറന്നു പോകും...പിന്നെ വിലപിച്ചിട്ട് കാര്യമില്യാ...

    ReplyDelete
  16. രവികുമാര്‍ കൊച്ചരുവി......,വര്‍ഷിണി...( അടുത്ത തവണ മറക്കാതെ അയക്കാം..)........ശങ്കരനാരായണന്‍ മലപ്പുറം.....,shado F None ......., വെറുതെ ഒരില.......,പ്രയാണ്‍ .........ബെഞ്ചാലി......., ശ്രീദേവി....( പ്രണയം പറന്നു നടക്കണം ദേവി...........,പറന്നകന്നു പോകുന്ന പ്രണയത്തില്‍ നമുക്കൊരു വിരഹ കാവ്യം തീര്‍ക്കാം....എപ്പടി... :D ; വിഷു സംക്രാന്തിക്ക് ഇനി അധിക നാളില്ല, കണിക്കൊന്ന പൂക്കാത്തതെന്തേ ...വേഗമാവട്ടെ..Hi )..........@: നന്ദി

    ReplyDelete
  17. ബന്ധനത്തിനു കമെന്റാന്‍ വന്നതാ സഖേ...ഇതിനും ഒരഭിപ്രായം പറഞ്ഞിട്ട് പോകാന്നു കരുതി...പ്രണയം പറക്കുമ്പോള്‍ കൂടെ പറന്നകലുന്നത് നമ്മുടെ മനസ്സുമാണ്...മനസ്സില്ലാത്ത ശരീരത്തിനു പിന്നെന്തു വിലയാണ് കൂട്ടുകാരാ...വിഷു സംക്രാന്തി പടി വാതിലോളമെത്തി നില്‍ക്കണത് ഞാനും അറിഞ്ഞു...കാത്തിരുപ്പാണ്..പ്രിയമുള്ള ഒന്നിനായ്...അപ്പോ ദേവിക്കും വിഷു വരും കണിക്കൊന്ന പൂക്കും...

    ReplyDelete
  18. പുഴയോളങ്ങള്‍ ഞൊറിഞ്ഞുടുക്കും
    ആദിത്യനൊരായിരം മുത്തുകോര്‍ക്കും ...
    അതിലൊരു മുത്തു ഞാന്‍ കവര്‍ന്നെടുക്കും-സഖി,
    നിനക്കായി ഞാനത് കരുതി വെക്കും..
    jithoooo nannayirikkunnu nalla varikal .... enikk ishtamayi oru padu ......

    ReplyDelete