Sunday, February 20, 2011

അമ്മ

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....

ഉള്ളതില്‍ പാതി നിനക്കെന്നു പ്രണയം
ഹൃദയത്തിന്‍ ചാരെ വിലപേശി നില്‍ക്കെ..
തനിക്കുള്ളതെല്ലാം എനിക്കായി നല്‍കിയ
അമ്മേ; നിനക്കു ഞാനിന്നെന്തു നല്‍കേണ്ടു

സ്നേഹത്തോടൂട്ടുമെന്‍ അമ്മതന്‍ 
വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..
നീറുന്നോരോര്‍മ്മയായ് മനസ്സില്‍ നിറയുന്നു..

എന്നെയുറക്കുവാന്‍ പാടിയ, താരാട്ടിന്‍ മാധുര്യം
അമ്മിഞ്ഞ,പ്പാലൊളമെന്നതുമോര്‍പ്പു ഞാന്‍
ഉണ്ണാതുറങ്ങാതെ നീ നീട്ടിയ പാതയിലെന്തെന്തു
സൌഭാഗ്യം വന്നിന്നു ചേര്‍ന്നാലും മറക്കിലയമ്മയെ,
മറക്കാമോ നാമങ്ങിനെ .....!!!

അമ്മതന്‍ പൊരുളെന്ത് , അറിയില്ലയെന്നാല്‍ 
അമ്മയാണെല്ലാം അറിയാ,മത് താന്‍ സത്യം.

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....


 _Jithu_
 Abudhabi

17 comments:

  1. അമ്മയ്ക്ക് ......

    ReplyDelete
  2. അമ്മതന്‍ പൊരുളെന്ത്..?
    "പൊരുള്‍" തന്നെയാണമ്മ.
    വരികള്‍ വളരെയേറെ ഹൃദ്യമായി.

    ReplyDelete
  3. കടമല്ല .........തന്നതും
    കാരുണ്യമല്ല.. ചെയ്തതും
    തിരികെ വേണ്ടാതെ ഞാന്‍ നിങ്ങള്‍ക്ക്...
    തന്നതെന്‍ ചോര തുടിക്കും.. ചങ്ക് തന്നെ !!

    ശ്രീ ജിത്തിന് നന്മകള്‍

    ReplyDelete
  4. സ്നേഹത്തോടൂട്ടുമെന്‍ അമ്മതന്‍
    വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
    കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..
    നീറുന്നോരോര്‍മ്മയായ് മനസ്സില്‍ നിറയുന്നു..

    വരികൾ എന്നെ ഒത്തിരിപിന്നോട്ട് കൊണ്ടുപോയി.ഒരുനിമിഷം കണ്ണുകൾ നിറഞ്ഞു.

    ReplyDelete
  5. ഉള്ളില്‍ തുളച്ചുകയറുന്ന വരികള്‍!

    ReplyDelete
  6. എന്നും ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന ഈ ഓർമ്മ മറക്കാനാവില്ല.

    ReplyDelete
  7. അമ്മയെന്ന ഭാഗ്യം
    അമ്മയെന്ന സന്തോഷം
    അമ്മയെന്ന ആശ്വാസം .
    നന്നായി ജിത്തു

    ReplyDelete
  8. അമ്മയെന്ന ഭാഗ്യം...അഭിനന്ദനങ്ങൾ

    ReplyDelete
  9. ആദ്യ വരികള്‍ തന്നെ അമ്മയുടെ മടിയില്‍ എത്തിച്ചല്ലോ ജിത്തൂ..

    ആ സ്നേഹം,ആ അനുഭവം, ആ സന്തോഷം ..ഇത്രയേറെ എഴുതിയിട്ടും പിന്നേയും എന്തെല്ലാമോ അക്ഷരങ്ങളിലൂടെ പതിയ്ക്കാന് ആവാത്ത പോലെ, അല്ലേ ജിത്തൂ..?

    നന്നായിരിയ്ക്കുന്നൂ ട്ടൊ..

    ReplyDelete
  10. സ്നേഹത്തോടൂട്ടുമെന്‍ അമ്മതന്‍
    വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
    കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..
    നീറുന്നോരോര്‍മ്മയായ് മനസ്സില്‍ നിറയുന്നു..

    നഷ്ട ബോധത്തിന്റെ സങ്കടത്തിന്റെ മുറിപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലുകൾ!

    ആശംസകൾ!

    ReplyDelete
  11. അമ്മേ തണുക്കുന്നു വാരിപുണരുക,
    അമ്മതന്‍ വാത്സല്യ ചൂട് പകരുക.
    അമ്മ എന്ന രണ്ടക്ഷരം തന്നെ ഒരു മഹാകാവ്യത്തേക്കാളും
    ഉന്നതമാണ്... ശ്രേഷ്ഠവുമാണ്.!

    നന്നായി ജിത്തു.

    ReplyDelete
  12. വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
    കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..

    ഹൃദ്യമായ വരികള്‍...ആശംസകള്‍

    ReplyDelete
  13. എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  14. Amma... onninum pakaram vaykkanaavaatha sneham...onnum thirichu pratheekshikkaathe snehikkaan ammaykk maathrame kazhiyu...dukhathin theechoolayileriyumbol ammayude madthattund onnu thala chaaykkaan enna chintha thanne aaswasamaanu...ammayude sneham labhichavar bhaagyamullavar...amma nikathaanaavaatha nashtam thanney...nashtabodhathinte randit kanneerthulli ivide samarppich njan madangunnu jithu...bhaavukangal

    ReplyDelete
  15. സ്വന്തം അമ്മ "നിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും വരം തരണം" എന്ന് ആവശ്യപ്പെട്ടപ്പോൾ ആദിശങ്കരാചാര്യർ വിഷമിച്ചു കൊണ്ട്‌ അമ്മയോട്‌ പറഞ്ഞതും ഇതു തന്നെയാണത്രെ ജിത്തു..

    "തനിക്കുള്ളതെല്ലാം എനിക്കായി നല്‍കിയ
    അമ്മേ; നിനക്കു ഞാനിന്നെന്തു നല്‍കേണ്ടു"

    വീണ്ടും അമ്മ ആവശ്യപ്പെട്ടപ്പോൾ ആചാര്യർ അമ്മയെ നമസ്ക്കരിച്ച്‌ സ്വന്തം അമ്മയ്ക്കു നൽകുവാൻ ദൈവസ്തുതിയല്ലാതെ മറ്റൊന്നും ഇല്ല എന്ന് മനസ്സിലാക്കി ദൈവത്തെ സ്തുതിച്ച്‌ ഒരു ശ്ലോകം രചിച്ചു കൊടുത്തുവത്രെ... അതാണത്രേ..

    " നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു....." എന്നു തുടങ്ങുന്ന ശ്ലോകം..പെറ്റമ്മയ്ക്ക്‌ നൽകുവാൻ, അവരുടെ കടം തീർക്കുവാൻ നമ്മളാലാകില്ല..
    മാതാ പിതാ ഗുരു ദൈവം എന്നല്ലേ!

    ഭാവുകങ്ങൾ!

    ReplyDelete
  16. ദേവി................ : ഞാനെന്തു പറയും സഖി...... :(
    മാനവവാദി ...... : നന്ദി...ഒരുപാട്.

    ReplyDelete
  17. അമ്മയെ കുറിച്ചുളള ഒരോവരികളും കണ്ണ് നനക്കുന്നതാണ്.
    അമ്മയെ കുറിച്ച് എഴുതാൻ കഴിവുള്ളവർ ഒരുപാട് എഴുതണം.
    ഇനി ഒരൊറ്റ അമ്മ പോലും വൃദ്ധസദനങ്ങളിലേക്ക് തഴയ പെടരുത്.അവർ പുറമെ ചിരിച്ചെക്കാം പക്ഷെ ആ മനസ്സിൽ മുഴുവൻ വിങ്ങലാണ്.

    ReplyDelete