Sunday, February 13, 2011

പാടിപറക്കാമോ?

കുളിരോലും പൂങ്കാറ്റെ, പാടാമോ ഈ ഗാനം
മുളം കാട്ടിന്‍ ഓരത്തു ,  മൂളാമോ ആ രാഗം. 

തളിര്‍ക്കും മുല്ലയെ ഒന്നു  പുണരാമോ
കുടമുല്ല ഗന്ധം  അവള്‍ക്കു  നല്‍കാമോ .
ഗന്ധര്‍വകഥയില്‍ ഹംസമായി മാറിയെന്‍,
കരളിന്‍ തുടിപ്പുകള്‍ മടിക്കാതെ മൊഴിയാമോ ...

ചിത്തം ഭ്രമിക്കും നിന്‍ ചിത്രം വരയ്ക്കുവാന്‍,
പ്രണയം തുളുമ്പും കവിതയായ് കുറിക്കുവാന്‍‍,
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ

പാതി ചാലിച്ച  നിറക്കൂട്ടില്‍ ചാലിക്കാന്‍ 
മിഴിയിണയില്‍ നിറയും നീലിമയേകാമോ 
അധരത്തിലിറ്റും ശോണിമ നല്‍കിയാല്‍ ,
കൈകുമ്പിളില്‍ കോരിയെന്നരികില്‍ വരാമോ!!

തൂലിക പുണരും കവിതയില്‍ പകരാന്‍‍,

കൊഞ്ചുംമൊഴിയിലെ മാധ്യുരം നല്‍കാമോ 
എന്‍ മനം തുളയ്ക്കും സഖി തന്‍ മിഴിമുന
വാകം വിളക്കുവാന്‍ ദാനമായ്‌ വാങ്ങുമോ

ഈറന്‍ മേനിയില്‍ രോമാഞ്ചം ചൂടിയകതാരി
നാഴങ്ങള്‍ താണ്ടി ആ ഹൃദയം കവരുവാന്‍  
അവളെന്റെയാണീ തെമ്മാടി കറുമ്പന്റെ
യെന്നുപാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..........

പാടിപറക്കാമോ

അവളെന്റെ സ്വന്തമെന്നുറക്കെ  ചൊല്ലാമോ..

പാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..
പാടിപറക്കാമോ


       _Jithu_
        Abudhabi


9 comments:

  1. വളരെ മനോഹരമായിട്ടുണ്ട് ജിത്തൂ.......!!
    നല്ല ഈണത്തില്‍ പാടാന്‍ കഴിയുന്ന ലളിതമായ വരികള്‍..!
    പാടാന്‍ കഴിവുണ്ടെങ്കില്‍.. പാടി പോസ്റ്റു ചെയ്യൂ....!!
    അഭിനന്ദനങ്ങള്‍ .........!

    ReplyDelete
  2. ഈണത്തിന്റെ തൊട്ടരികെ. ജിത്തുവിന് തീര്‍ച്ചയായും പാട്ടെഴുതാനാവും.

    ReplyDelete
  3. പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ...

    ആദ്യ വരികള്‍ വായിച്ചപ്പോള്‍ ഈ പാട്ടാണ്‍ മനസ്സില്‍ വന്നത്..നന്നായിരിയ്ക്കുന്നൂ ജിത്തൂ.

    ReplyDelete
  4. ജയരാജ്‌ ......,മുഹമ്മദ്‌.......,മോഇദീന്‍ അങ്ങാടിമുഗര്‍......,മനു ....( അയ്യോ....ഹി )...,വെറുതെ ഒരില.....(വെറുതെ പറയല്ലേ.... :D)....,വര്‍ഷിണി......:@ നന്ദി

    ReplyDelete
  5. ഒരു കാളിദാസന്‍ കൂടെ...ഹിഹി...സന്ദേശമയയ്ക്കാന്‍ മിടുക്കനാണല്ലോ...ഇഷ്ടായി...കണിക്കൊന്ന വാടിക്കരിഞ്ഞു പോയ് സഖേ ഇനിയൊരിക്കലും തിളിര്‍ക്കാനാവാതെ... :)

    ReplyDelete
  6. ദേവി......( എരിയും വേനലിലും വരളും മണ്ണിലും പുതുമഴ പെയ്തീട്ടുണ്ട് , പുല്‍കൊടി തളിര്‍ത്തിട്ടുമുണ്ട് ...കാത്തിരിക്കാം ).....; @ Hi

    ReplyDelete