Saturday, February 5, 2011

ജീര്‍ണത


ഇരുളിന്‍ കാമം* നുണയുന്ന മാന്യത,
നിര്‍ലജ്ജം പുലമ്പുന്നു പൗരുഷം.
കേട്ടേറ്റു  പാടുന്നു ചെന്നായകൂട്ടങ്ങള്‍
നീലക്കുറുക്കന്റെ ചാരെയാ കഥകള്‍,

പെണ്ണെന്നാല്‍ പെങ്ങളാണമ്മ
യാണെന്റെ പ്രണയിനിയാണെ-
ന്നോതി പഠിപ്പിച്ച മലയാളമണ്ണേ, 
ഇതെന്തു കഷ്ടം...ജ്വലിക്കുന്നു നെഞ്ചകം.

പുരുഷത്വം പുരുഷന്റെ ആകാരമല്ല ,
പെണ്ണേ നിന്റെ നിറവയറുമല്ല......
ഉണ്മതന്‍ ചാരത്തു വാളോങ്ങി നില്‍ക്കും
ആത്മാഭിമാനം, ഓര്‍ക്കുമോ ശിഖണ്ഡികള്‍..

കുഞ്ഞിളം പൂവിലും മാംസം തിരക്കും
കാട്ടാളാ, കടിച്ചുകീറും മുന്‍പിതൊന്നറിയുക ..
ഞാനാണെന്ന് കൂവുന്ന ചെന്നായക്കൂട്ടമേ,
ആണല്ല, ആണ്‍വര്‍ഗത്തിനൊരപമാനമെന്നും ..

ജീര്‍ണത,അധമ-നിന്‍ കരങ്ങളിലല്ല 
കാമം ചിതലിട്ട ഹൃദയത്തില്ലല്ലോ....
ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...

പൊറുക്കരുതീശ്വര,കൊല്ലരുതെന്നാല്‍..,
കൊല്ലാതെ കൊല്ലുക നീറട്ടെ നീചന്‍
യമലോക ദണ്ഡനം, ഇഹലോകം തന്നില്‍...
മാപ്പില്ല തെല്ലും- വെറുക്കുന്നു സത്യം...


       _Jithu_
        Abudhabi


14 comments:

 1. യാത്രയ്ക്കിടയില്‍ ആക്രമിക്കപ്പെട്ട കൂട്ടുകാരിക്ക്, അപമാനിക്കപ്പെട്ടത് സഖി നീയല്ല...,നഗ്നനാക്കപ്പെട്ടത്‌ ആ അധമന്റെ ജീര്‍ണതയാണ്, തലകുനിക്കേണ്ടത് നീയല്ല, ഞാനടങ്ങുന്ന പ്രബുദ്ധ കേരളമാണ്...........
  ഈ കവിത (അങ്ങനെ വിശേഷിപ്പിക്കാം എങ്കില്‍....) ആ കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു.
  *കാമം എന്ന പദം അശ്ലീലമെങ്കില്‍ നിങ്ങള്‍ക്കതിനെ "ഐസ് ക്രീം" എന്നു തിരുത്താം

  ReplyDelete
 2. വാക്കുകള്‍ക്ക് അതിന്‍റേതായ അര്‍ത്ഥവും, പ്രാധാന്യവും കൊടുത്തു തന്നെ വായിച്ചു ട്ടൊ...ആശംസകള്‍.

  ReplyDelete
 3. ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
  തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...
  കാലികമായ ചേരുവകൾ ചേർത്ത കവിത.ജിത്തുവിന്റെ വ്യത്യസ്ത രചന എന്നുതന്നെ പറയാം. നന്നായിട്ടുണ്ട്.

  ReplyDelete
 4. പിഞ്ചു പൈതങ്ങളിൽ പോലും കാമം തേടുന്ന കാപാലികർ... സമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നവർ...

  ആശംസകൾ!

  ReplyDelete
 5. തീക്ഷ്ണമായ വാക്കുകളും വരികളും.....!!
  ഒറ്റക്ക് യാത്ര ചെയ്യാനുള്ള ധൈര്യമിപ്പോള്‍ പലര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ടാവും..ഈ ഒരു സംഭവത്തോടെ.......!!
  നല്ല രീതിയില്‍ എഴുതി ജിത്തു.......!!
  പിന്നെ 5-6 വരികള്‍ ഒന്നു കൂടി ചെക്ക് ചെയ്യുക..
  ചെറിയൊരു അക്ഷരത്തെറ്റില്ലേ.......?

  ReplyDelete
 6. കുഞ്ഞിളം പൂവിലും മാംസം തിരക്കും
  കാട്ടാളാ, കടിച്ചുകീറും മുന്‍പിതൊന്നറിയുക
  ജീര്‍ണത,അധമ-നിന്‍ കരങ്ങളിലല്ല
  കാമം ചിതലിട്ട ഹൃദയത്തില്ലല്ലോ....
  ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
  തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...
  jithu valare nannyi nalla kavitha iniyum ezhuthuka

  ReplyDelete
 7. വര്‍ഷിണി......., moideen അങ്ങാടിമുഗര്‍ ....., മുഹമ്മദ്‌ കുഞ്ഞി.........., മനു കുന്നത്ത് ( തെറ്റ് തിരുത്തി കേട്ടോ.......നന്ദി.)......., കാപ്പാടന്‍.............:@..നിങ്ങളുടെ വിലയിരുത്തലുകള്‍ തെറ്റുകള്‍ തിരുത്താനും കൂടുതല്‍ ശ്രദ്ധിക്കാനും എനിക്കു സഹായകമാകുന്നു......നന്ദി.

  ReplyDelete
 8. കൊള്ളാം ജിത്തൂ...സ്ത്രീക്ക് ഒരര്‍ത്ഥം മാത്രം കൊടുക്കുന്ന തലമുറയുടെ ശേഷിപ്പുകള്‍ എന്നു പറയാന്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു...ആത്മരോഷം വാക്കുകളില്‍ പ്രതിഫലിച്ചു..ഇനിയും നഷ്ടമാവാത്ത നന്മ മനസ്സുകളില്‍ കുടിയിരിക്കണത് കാണുമ്പോ സന്തോഷം....എഴുതുക ഇനിയും....

  ReplyDelete
 9. ഗംഭീരമായിരിക്കുന്നു. അതിശക്തമായ വരികള്‍

  ReplyDelete
 10. ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
  തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...

  ee vaakkukal atheeva pradhanyam arhikkunnu.

  ReplyDelete
 11. “ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
  തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...“

  എഴുത്തങ്ങ് പുരോഗമിച്ച് പോയല്ലോ സഖേ...
  കണ്ണിനും കാഴ്ചയ്കും തിളക്കം..വാക്കിനു മൂർച്ചയും..കൊള്ളാം..
  ജനാലപ്പഴുതിലൂടെ നിശ്വാസങ്ങളോതിയിരുന്നതിൽ നിന്ന് മാറി പുറംകാഴ്ചകളിൽ വാക്കെറിഞ്ഞപ്പോൾ ഗംഭീരം..ശക്തവും...

  കൊള്ളാം.. ഇനിയും പോരട്ടെ...ആശംസകൾ

  ReplyDelete
 12. ദേവി ..(വിഷു തൊട്ടടുത്തെത്തിയീട്ടും ....കണിക്കൊന്ന മൊട്ടിട്ടു തുടങ്ങിയില്ലേ സഖി..)......, ഭാനു..., നീലാംബരി....,ജിഷാദ് ....., തൂലിക..(നാളൊരുപാടായല്ലോ സഖേ കണ്ടിട്ട് )...: @ നന്ദി.

  ReplyDelete
 13. ജിത്ത് എന്നാല്‍ ജയിച്ചവന്‍ ,
  പ്രതിഷേധം നിറഞ്ഞ കവിത
  അതിന്റെ കടമയിലും......

  ബഹുമാനം , നന്മകള്‍ .

  ReplyDelete