വെണ്മയെഴും വാമനനാടെന്റെ ദേശം ...
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും
മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
_Jithu_
Venmenad
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം,
പനയോല തെങ്ങോല പന്തലൊരുക്കും
പൂവള്ളികുടിലീ കുബേരന്റെ മാളിക ........
ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
പല്ലുരുമി കാട്ടുന്ന തടിമാടന്‍ ഞണ്ടുകള്‍
കഥ പാടിയെത്തും വൃശ്ചികകാറ്റും.
ചിത്രപതംഗവും തൂക്കണം കുരുവിയുമാ
തൊട്ടാവാടിയും -തെമ്മാടിചെറുക്കന്റെ കൂട്ടുകാര്‍.
കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
എന്നെയുണര്‍ത്തും പൂവാലന്‍ കോഴിയും
പാടിയുറക്കും പുള്ളിപൂങ്കുയില്‍,ഒപ്പമാടി
തിമിര്‍ക്കും മേഘനാദാനുലാസി സതീര്‍ഥ്യരും ..
നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും
ചറപറ പൊഴിയും കൊതിതീരെ കരയും
മാമലമേട്ടിലെ രാജകുമാരി, മാരി -
എന്‍ തോഴി.......
മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
തുമ്പപ്പൂ പൈതലിന്‍ പാല്‍നിലാ പുഞ്ചിരി..
പേരാലിന്‍ കൊമ്പത്തരഞ്ഞാണ്‍ കിലുക്കം.
മാരിവ്വില്‍ അര്‍ക്കന്റെ സ്നേഹോപഹാരം.
വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
വാമനനാടിന്‍ സുസ്വാഗതം ..തോഴാ.
_Jithu_
Venmenad
വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
ReplyDeleteവാമനനാടിന്‍ സുസ്വാഗതം ..തോഴാ.
വരാം..വന്നാലെന്തു തരും..?
ആ നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട് ഈ വരികള്‍..
ReplyDeleteആശംസകള്‍.
ജിത്തൂന്‍റെ നാട് ഗംഭീരായിരിയ്ക്കുണൂ ..കൊതിപ്പിയ്ക്കണ്ടാ ട്ടൊ, ഞാനും പോണു ന്റ്റെ നാട്ടിലോട്ട്...
ReplyDeleteപക്ഷേ,
ഉണര്‍ത്താന്‍ പൂവാലന്‍ കോഴി ധൈര്യപ്പെടാറില്ലാ...അനുസരിയ്ക്കാത്തതോണ്ടായിരിയ്ക്കും ല്ലേ..?
കൊള്ളാം ഈ നാട്ടു വിശേഷം
ReplyDeletekollam
ReplyDeletevarikalil naadu manakkunnu
ReplyDeletevery nice
ReplyDeleteനാടിന്റെ വര്‍ണനയൊക്കെ ഇഷ്ടമായി. എങ്കിലും, എനിക്കിഷ്ടം മാവേലി നാടാണെന്നു പറഞ്ഞാല്‍ ജിത്തു മോന്‍ പിണങ്ങുമോ?
ReplyDeleteവരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
ReplyDeleteവാമനനാടിന്‍ സുസ്വാഗതം ..തോഴാ.
ഞാനിപ്പോ വരാം ട്ടോ..!
എനിക്കായ് കാത്തു വെക്കുക നീ
നന്മയെഴും ഈരടികള്‍ ..!!
നന്നായീട്ടൊ..!
മോഇദീന്‍ അങ്ങാടിമുഗര്‍......: ഉം...വന്നാല്‍ ആദ്യം കെട്ടിപിടിച്ചെന്റെ സ്നേഹം തരും.... :D
ReplyDeleteആറങ്ങോട്ടുകര മുഹമ്മദ്........: നന്ദി.
വര്‍ഷിണി............................ : എന്നെയുണര്‍ത്തും ചൂരല്‍ കഷായം എന്നാക്കിയാലോ..hi
രമേശ് അരൂര്‍ .................... : നന്ദി.
സജീവ്............................... : സജീവേട്ടാ നന്ദി .
sm sadique ....................... : നന്ദി.
മാനവധ്വനി......................... : നന്ദി.
ശങ്കരനാരായണന്‍.............. : ഞാന്‍ പിണങ്ങില്ല കേട്ടോ...മാവേലിനാടെന്നു പറയുവാന്‍ എനിക്കും ഇഷ്ടമാണ്.....സത്യത്തില്‍ എന്റെ ഗ്രാമം വെന്മേനാട് എന്നാണറിയപ്പെടുന്നത് ..അതിനെ ഞാനൊന്നു വാമന നാടെന്നു പരിഷ്ക്കരിച്ചു അത്രമാത്രം....Hi.
മനു കുന്നത്ത്....................... : സ്വാഗതം സഖേ....
മനസ്സിൽ കണ്ടു വാമന നാടിന്റെ സൌന്ദര്യം....വരാൻ കൊതിക്കുമ്പോഴും സാധിക്കുന്നില്യാല്ലോ സഖേ....വരാം ഒരിക്കൽ എന്നു പറയാം അല്ലേ...
ReplyDeleteദേവി......: തീര്‍ച്ചയായും....വരണം എന്നു ഞാനും.
ReplyDeleteപേമാരിയെ ഭയന്ന് കണിക്കൊന്ന പൂക്കാതിരിയ്ക്കുമോ?.
വിഷു പക്ഷി പാടാതിരിയ്ക്കുമോ?. ........വിഷുപുലരി പിറക്കാതിരിയ്ക്കുമോ?................
എന്റെ ഉത്തരം വ്യക്തമല്ലേ ..... :D