Wednesday, April 13, 2011

കുരുക്ഷേത്രം

കുരുക്ഷേത്രഭൂവില്‍ ശംഖൊലി നാദം മുഴങ്ങി...
രണഭേരി മുഴക്കി രണാങ്കണമുണര്‍ന്നു
പാര്‍ത്ഥന്‍ നയിക്കും തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന ഭീക്ഷമരായിന്നു ഞാന്‍.
ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു 
പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."
കത്തും വാക്കാല്‍ അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്‌.നിരായുധനായീ ഗംഗാ‍പുത്രനും .
നിന്നെ മറതീര്‍ത്തു ഒളിയംബുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്
പണ്ടോര്‍ക്കാതെ ചെയ്തോരാ തെറ്റിന്‍ 
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ ...
നൊന്തതില്ലത്രമേല്‍ ശരമുനകളെങ്കിലുമെന്‍ -
ദേവി,നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്
മദിക്കും മനത്തിന്‍ മുഖം കണ്ണുനീര് ചായം പുരട്ടി
അരികിലന്നര്‍ജുനന്‍ അനുഗ്രഹം തേടും നേരം
അറിയാതെന്നധരത്തില്‍ തെളിഞ്ഞൊരാ ,മന്ദഹാസ-
വുമതിന്‍  പൊരുളും നീ കണ്ടുവോ പാര്‍ത്ഥ?
ഭൂമിയെ പിളര്‍ന്നു നീയേകിയയമൃതം,
മേനിതന്‍ മുറിവുകള്‍ ശാന്തമാക്കി-
രക്തകറകളും ശുചിയാക്കി....,
പിന്നെയും......
മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..
_Jithu_
Abudhabi

7 comments:

  1. പിന്നെയും......

    മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..

    ReplyDelete
  2. നല്ല വരികള്‍ ജിത്തു.
    ആശംസകള്‍

    ReplyDelete
  3. "കടമകള്‍ കടമ്പകളായന്നു
    പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."

    കടമകളും കർമ്മബന്ധങ്ങളും നാവു കെട്ടിയപ്പോ വീണത് ഒരു പെണ്ണിന്റെ കണ്ണീർ..എരിതീയിൽ ഒടുങ്ങിയത് അവളുടെ ജീവിതം മാത്രമായിരുന്നോ...അമ്മ എത്ര നനച്ചാലും...യുഗങ്ങളെത്ര കഴിഞ്ഞാലും..അല്ലയോ ഗംഗാ തനയാ അങ്ങ് തല്ലിക്കെടുത്തിയ ആ ജീവിതം ...അതിന്റെ ശാപം അങ്ങയെ വിടാതെ പിന്തുടരും..മനതാരിലെ മുറിവുകൾ എന്നും ബാക്കിയാവും...

    നന്നായിരിക്കുന്നു സഖേ...വാക്കുകളില്ലാ പറയാൻ...ഭാവുകങ്ങൾ..അംബമാരിന്നും കത്തിയെരിയുന്നുണ്ട്...വിങ്ങുന്ന മനസ്സുമായി ദക്ഷിണായനം കാത്തു കിടക്കാനാവും ഗംഗാതനയന്മാരുടെ വിധി... :)

    ReplyDelete
  4. നന്നായിട്ടുണ്ട് ജിത്തൂ.

    ReplyDelete
  5. നല്ല വരികള്‍ അഭിനന്ദനങ്ങള്‍ പിശുക്കില്ലാതെ

    ReplyDelete
  6. മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..
    =========
    വരികൾ നന്നായിട്ടുണ്ട്‌ .. ഭാവുകങ്ങൾ

    ReplyDelete