Friday, April 29, 2011

"വിഷമഴ"

ഒരു വൃക്ഷത്തിന്‍ നൊമ്പരം
 

കുട്ടികുരങ്ങന്മാര്‍ കുത്തിമറിയുമ്പോള്‍,
ഊഞ്ഞാലൊരുക്കി താരാട്ട് പാടുവാന്‍,
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കുസൃതിയ്ക്കു നല്‍കുവാന്‍ മധുവൂറും തേന്‍പഴം, 
മടിത്തട്ടിലൊളിപ്പിച്ചു കളിപ്പിച്ച കാലവും..
ഇന്നെല്ലാം ഓര്‍മതന്‍ നിഴലുകള്‍ മാത്രം. 

എന്‍ തോഴന്‍ വസന്തത്തിന്‍, ദൂതുമായെത്തും
പുന്നാര പൈങ്കിളിപെണ്ണിന്റെ പാട്ടില്ല. 
അവളരികില്‍ വന്നാല്‍, സമ്മാനമേകാന്‍ 
ഇന്നീ കൈകളില്‍ മധുവൂറും പഴമില്ല .
ഊയലൊരുക്കും കൈകളില്‍ കരുത്തില്ല ...
ശേഷിപ്പതെന്നില്‍ വിഷമേകും തുടിപ്പുകള്‍

ഇന്നെന്റെ തണലില്‍ കണ്ണാരം കളിയ്ക്കുവാന്‍
മാലാഖകുഞ്ഞുങ്ങള്‍ ഒരാളും വരവില്ല..
സരസ്വതി വിളയേണ്ടാ നാവാകെ തള്ളി
ഓടികളിക്കേണ്ട പാദം പിരിഞ്ഞു 
വിങ്ങിതടിച്ചാകെ പൊള്ളിയടര്‍ന്നു 
ചെയ്യാത്ത തെറ്റിന്‍ ശിക്ഷയൊന്നാകെ പേറും 
പട്ടിണികോലങ്ങള്‍......, ഗതികെട്ട ജന്മങ്ങള്‍
കാണുവാനാകുമോ കരളുല്ലോരാര്‍ക്കും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?

അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
വിഷമഴയായിനി  പെയ്യാതിരിയ്ക്കുക...
ശേഷിയ്ക്കും രക്തവും ഊറ്റിയെടുക്കാം
നല്‍കാം ഞാനെന്റെ പൂക്കളും കായ്കളും
പകരമായ് നല്‍ക്കുക നിങ്ങളാ ബാല്യം

പൂക്കും പൂവെല്ലാം വാടാതിരിക്കാന്‍,
കാറ്റിനോടോതാം പൊഴിയാതെ കാക്കാന്‍.
കേള്‍ക്കാതിരിക്കില്ല,സഖിയെന്റെ അര്‍ത്ഥന.
കാണാതിരിയ്ക്കില്ല, ഇഴയും കുരുന്നിന്റെ ബാല്യം.
അറിയാതിരിയ്ക്കില്ല, അമ്മയാം മണ്ണിന്റെ ദുഖവും.


 _Jithu_
Abudhabi

10 comments:

  1. "അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
    വിഷമഴയായിനി പെയ്യാതിരിയ്ക്കുക..."

    "നമുക്ക് വേണ്ടത് പൂത്തുലയുന്ന വിളകളോ .., കളിച്ചുല്ലസിക്കേണ്ട ബാല്യമോ...."
    സര്‍ക്കാരുകള്‍ കണ്ണുതുറക്കട്ടെ.......

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക... .........

    ReplyDelete
  2. നന്നായി ജിത്തു.

    സര്‍ക്കാരുകള്‍ കണ്ണുതുറക്കട്ടെ.......

    എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക

    ReplyDelete
  3. ഗതികെട്ട ജന്മങ്ങള്‍

    ReplyDelete
  4. ഒടുവിൽ നമ്മുടെ മുറവിളിക്ക് ഫലം കണ്ടു.
    കവിത നന്നായി ജിത്തു.

    ReplyDelete
  5. നന്നായി സഖേ വൈകിയെങ്കിലുമീ വിഷമഴ....
    ഒരു വൃക്ഷത്തിന്റെ ദു:ഖം...അതിനു മേൽ പെയ്തിറങ്ങിയ വിഷമഴ അതിനു നഷ്ടമാക്കിയ സൌഭാഗ്യങ്ങൾ...തികച്ചും ഇത് പ്രകൃതിയുടെ നഷ്ടം തന്നെയാണു...അതിനൊപ്പം ഞാനും പ്രാർത്ഥിച്ചു പോകയാണ്...മനുഷ്യൻ ധാർഷ്ട്യം മാറ്റി വയ്ക്കട്ടെ..ഇനിയും പൂത്തുല്ലസിക്കുന്ന പ്രകൃതിയിവിടെ കൺ തുറക്കട്ടെ...

    ReplyDelete
  6. എൻഡോസൾഫാൻ നിരോധിച്ചു, എങ്കിലും പഴുതുകൾ തേടുകയാണു ഇന്ത്യ

    ReplyDelete
  7. വിഷമയമായ ജീവിതം വിഷം തീണ്ടിയ മരണത്തെ ഒന്നുമല്ലാതാക്കുന്നു .. വിഷം തീണ്ടിയവരോടുള്ള അവഗണന അതിലും ഭീകരം..കാറ്റും ജലവുമടക്കം എല്ലാം വിഷലിപ്തം..
    ഇന്നലെകൾ സൃഷ്ടിച്ച ഈ വിഷമഴയിൽ നിന്നും വരാനിരിക്കുന്ന നാളെകളെയെങ്കിലും മാറ്റി നിർത്താൻ നമുക്ക് ശ്രമിയ്കാം..
    ആശംസകൾ... :-)

    ReplyDelete
  8. .ജനങ്ങൾക്ക്‌ വിഷങ്ങൾ കൊടുത്ത്‌ സർക്കാർ ഉറങ്ങുന്നു...
    .. വോട്ട്‌ ചെയ്തു ജയിപ്പിച്ച ജനത്തിന്‌ ആനന്ദ ലബ്ദിക്കിനിയെന്തു വേണം?
    സർക്കാർ ഇനിയെങ്കിലും കണ്ണു തുറന്നെങ്കിൽ...

    ആശംസകൾ

    ReplyDelete
  9. ഇതെവിടെയാ സഖേ...തിരക്കിൽ‌പ്പെട്ടു പോയോ...ജാലകം തുറക്കൂ.. നിറമുള്ള കാഴ്ചകൾക്കായ്

    ReplyDelete