Thursday, March 17, 2011

തിര








തിരമാലകളാര്‍ത്തു ചിരിച്ചു..
കേട്ടവരൊക്കെയും കണ്ടു രസിച്ചു
ഉഴവൂ വയലുകള്‍ എന്ന കണക്കെ..
ഉയരും തിരകളിലമരും നഗരം
 
ആടിയുലഞ്ഞു അംബരചുംബികള്‍
ആളിയുയര്‍ന്നു അഗ്നിസൌധം
കാണ്മു തെല്ലൊരു കൌതുകമോടെ..
അലകളിലലയും വമ്പന്‍ നൌകകള്‍, 

കേട്ടവര്‍ കണ്ടവര്‍ തിരവൂ വീണ്ടും,
തിരയില്‍ മറയും യന്ത്രപാമ്പ്
ഒഴുകും യാനം തിരയുടെ ഉയരം
അടിമുടിയുലയും ഭരണം പോലും 

അകലും പാളികള്‍ ചിതറും ലാവകള്‍
അകലെ കരയും അമ്പിളിമാമനും
അലറി വിളിപ്പു മതവും മനുജനും
കീറിമുറിപ്പൂ  തിരയുടെ ശാസ്ത്രം

കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
മുതലക്കണ്ണീര്‍ തുള്ളിയടര്‍ന്നു,
തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും   
രാക്ഷസത്തിരയുടെ നവനവ രൂപം.
 
_Jithu_
 Abudhabi

13 comments:

  1. അതേ ഒടുവില്‍ ...
    കൌതുകകാഴ്ചകള്‍ക്കേറ്റം ഒടുവില്‍...........ഞാനും കാണ്മു,
    പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
    'മുതലക്കണ്ണീര്'‍ തുള്ളിയടര്‍ന്നു

    ReplyDelete
  2. കൊള്ളാം ജിത്തു
    നല്ല വരികള്‍

    ReplyDelete
  3. മുതല കണ്ണീരും വിലപ്പെട്ടതാണ്‍ ജിത്തൂ..

    ReplyDelete
  4. നല്ല താളം..... നന്നായി ജിത്തു......

    ReplyDelete
  5. കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
    പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
    മുതലക്കണ്ണീര്‍ തുള്ളിയടര്‍ന്നു,
    തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും
    രാക്ഷസത്തിരയുടെ നവനവ രൂപം.

    ശ്രദ്ധേയം വരികൾ
    വെൽഡൺ..

    ReplyDelete
  6. എവിടെയും എപ്പോഴും സംഭവിക്കാവുന്നത്.എങ്കിലും എവിടെയും സംഭവിക്കാതിരിക്കട്ടെ.

    ReplyDelete
  7. എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‌ പ്രകൃതിയുടെ ചെറിയ പ്രഹരം!!..............

    ഒരിക്കലും എവിടെയും സംഭവിക്കാതിരിക്കട്ടേ ..

    ReplyDelete
  8. നന്നായിരിക്കുന്നു. ഓർമ്മപ്പെടുത്തലുണ്ട് വരികളിൽ..

    ReplyDelete
  9. മനുഷ്യൻ അതാണ് സഖേ...കൊഴിഞ്ഞ് വീഴുന്ന പൂക്കളിലും സൌന്ദര്യം കണ്ടെത്തുന്ന മനസ്സ്..രാക്ഷസത്തിരകൾ അമ്മാനമാടിയ നഗരം...ഒന്നുറങ്ങിയുണർന്നപ്പോഴേക്കും അവശേഷിപ്പില്ലാതെ അലിഞ്ഞു പോയ നാഗരികത....ഇന്നത്തെ തലമുറയെ പ്രതിനിധീകരിച്ച് ഞാനും പറയട്ടെ ഒരു തുള്ളി മുതലക്കാണ്ണീരോടെ...“ഹൊ എത്ര ഭയങ്കരം”...

    ഭാവുകങ്ങൾ എന്റെ കൂട്ടുകാരന്....ഭയം മനുഷ്യനു ജന്മസിദ്ധം....കണിക്കൊന്ന പൂക്കാൻ മടിക്കുന്നത് പേമാരിയോടുള്ള ഭയമോ അതോ അവളിൽ നിറഞ്ഞ സ്നേഹമധു തുളുമ്പുമെന്ന ഭയമോ....കണ്ടെത്തേണ്ടിയിരിക്കുന്നു...ഹിഹി

    ReplyDelete
  10. ചെറുവാടി.......,സ്മിത പുനലൂര്‍ ......, വര്‍ഷിണി......, പ്രയാണ്‍......, കമ്പര്‍ ....., മോഇദീന്‍ അങ്ങാടിമുഗര്‍ ........, മാനവധ്വനി......, മുകില്‍ ......., ശ്രീദേവി.....( രണ്ടായാലും കണിക്കൊന്ന ഒന്ന് പൂക്കട്ടെ.. കണ്ടു പിടിക്കാം..... :D ...ഹി... ) ........... @: എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി

    ReplyDelete
  11. ആഗ്രഹങളും കൌതുകകാഴ്ചകളും അഹങ്കാരത്തിന്റെ പുച്ഛഭാഷണങ്ങളും അർത്ഥമില്ലാത്തവയെന്നോതാൻ ആത്മാവിലേക്കിനി നേരിന്റെ തിരകളടിച്ച് കയറട്ടെ..
    തിരിച്ചറിവിന്റെ കണ്ണിലും മുതലക്കണ്ണീരുറയുമോ...??
    കലികാലം..മറുപടി തരുമാരിക്കും അല്ലേ...

    സഖേ...ചിന്തകളിനിയും ആർത്തിരമ്പട്ടെ..

    ReplyDelete
  12. വരികള്‍ കൊള്ളാം

    ReplyDelete