Sunday, July 6, 2014

വേനല്‍മഴ !




കിഴക്കന്‍ കാറ്റില്‍ പറന്നു വരുന്ന മഴമേഘങ്ങളെ നോക്കി ഇലപൊഴിഞ്ഞ ശിഖിരങ്ങള്‍ മന്ദഹസിച്ചു . പൊള്ളുന്ന മണ്ണില്‍ നനവായൊരു പ്രണയ മഴ.

ചൂടേറ്റ് വാടിയ മണലിന്‍ മാറില്‍ ഉമ്മ വെച്ചു മടിച്ചു മടിച്ചവള്‍ യാത്ര ചൊല്ലിയകന്നിട്ടും തെന്നലില്‍ ബാക്കി വെച്ച കുളിരിന്‍ ഓര്‍മ്മയില്‍ തുഷാരബിന്ദുക്കള്‍ ഇലതുമ്പിലൊട്ടി നിന്നു  .മേടമാസ രാവുകള്‍ അവള്‍ ഇറുക്കാന്‍ മറന്ന കണികൊന്ന പൂക്കള്‍,അവളിനിയും വരും നേരം സമ്മാനം നല്‍കാന്‍ കാത്തു വെച്ചു  ...

ഇന്നലെ പെയ്ത മഴയില്‍ കിളിര്‍ത്തോരാ തളിരുകള്‍ ,  പിന്നെയും ഒരു പേമാരി വരുന്നതും  കാതോര്‍ത്തിരുന്നു !!!


ജിത്തു 
വെന്മേനാട് 

2 comments:

  1. മണ്ണിൻ നോവിന്നുറവിൽ നിന്നീ പൊന്നു നേടീ
    അരിയൊരു കൊന്ന പൂത്തൂ....!!!


    നല്ല വരികൾ


    ശുഭാശംസകൾ ....

    ReplyDelete