അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!
_ജിത്തു_
വെന്മേനാട്
കരിമരുന്നിന്റെ സ്ഫോടന രവം മാനത്ത് ദുന്ദുഭീനാദമുയർത്തുമ്പോൾ, മണ്ണിലെ ഹൃദയവീണയുടെ തേങ്ങൽ ആസ്വാദകർ കേൽക്കുന്നില്ല...!!
ReplyDeleteപൂരവിളക്കുകളുടെ വർന്നപ്രപഞ്ചം കൺകുളിരെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ചാരത്ത് മിഴികളിൽ വിങ്ങി നിറയുന്ന കണ്ണീർക്കണങ്ങളുമവർ കാണുന്നില്ല..!!!
ജീവിതോത്സവം...!!! മനോഹരമായി എഴുതി.
ശുഭാശംസകൾ......
നന്ദി സൗഗന്ധികം ..
Deleteആരവങ്ങള്‍ക്കിടയിലെ മൌനം!
ReplyDeleteനന്ദി അജി സര്‍...
ReplyDelete