ഒളിപ്പിച്ച വാക്കുകള്‍ രാകി വയ്ക്കണം
മൗനരാഗങ്ങളില്‍ തേന്‍ പുരട്ടണം
മുറിപ്പാടുകള്‍ ഉണങ്ങാതെ നോക്കണം
കുത്തുന്ന നോവില്‍ പൊട്ടി ചിരിക്കണം
ഇടറും പാതയില്‍ മിഴിനീരുടയും നേരം
ഇന്നലെകള്‍ പെറുക്കിയൂന്നു വടിയാക്കണം
ഇനിയൊരു കനവിന്‍ തിരി കൊളുത്തണം
ഇരവിലുമിരുളിലുമൊരു ഉഷസ്സിനെ തേടണം
ആരെയും ഭയക്കാതെ ആകാശവീഥിയില്‍
അക്ഷരസ്ഫുലിംഗങ്ങള്‍ വാരി വിതറണം
അനര്‍ഗളം അവനിയില്‍ നേരിന്‍ ചിന്തുകള്‍
ആവണിതേന്‍ മഴയെന്ന പോല്‍ പെയ്യണം
വറ്റിയ പുഴയിലും ജീര്‍ണ്ണിച്ച മലനിരയിലും
വറ്റാത്തയശ്രുവാല്‍ അക്ഷരപൂജ നടത്തണം
വേനലില്‍ തണലാവാന്‍ പൂമരമാവേണം
കവിയാകണമെനിയ്ക്കുമൊരു കവിതയെഴുതണം
എനിക്കുമൊരു കവിതയെഴുതണം .....!!!!
ജിത്തു
വെന്മേനാട്
ആയി
ReplyDeleteനന്ദി സര് ...
Deleteഅതെ ,ഇങ്ങിനെ എഴുതിയാല്‍ കവിയായല്ലോ .നന്നായി ..
ReplyDeleteനന്ദി മാഷേ .....
Delete