Tuesday, February 1, 2011

രക്തസാക്ഷി


ആശയം ഹൃദയത്തിലൊരാവേശമായി
സിരകളിലൊഴുകും കൊടുംകാറ്റായി
പിന്നെയണിചേര്‍ന്നു വിമോചനം തേടി..
ഒരു കുടകീഴില്‍ ഒരു കൊടി കീഴില്‍...

പടയൊരുക്കത്തിലിവന്‍ പോരാളിയായി.
പടവെട്ടി തലവെട്ടി പുതുനാടിനെന്നോതി..
സേനതന്‍ തലവന്മാര്‍ ഉണര്‍വായി നിന്നു
നിയമങ്ങള്‍ മുന്നില്‍ "അടിയനെ"ന്നോതി

കണ്ടില്ല ഞാനെന്റെ തോഴനെ പോലും
എതിര്‍ത്തവരെല്ലാം ശത്രുകളായി.
അരുതരുതെന്നോതി കരഞ്ഞമ്മ
ഭയന്നച്ഛന്റെ മോഹം മിഴികളടച്ചു...
താതന്റെ മോഹവും അമ്മേ നിന്‍ സ്നേഹവും
തട്ടിയെറിഞ്ഞു കൊടി തന്‍ വര്‍ണത്തിനായ്

ഒടുവില്‍ വന്നെത്തി എനിക്കായി ഒരു ദിനം
അമ്മതന്‍ കണ്ണീരു ചിതറിയ പോല്‍ .
ചീറിത്തെറിച്ചെന്‍ ചുടുചോര മണ്ണില്‍
സ്മാരകം തീര്‍ത്തവര്‍ തോരണം ചാര്‍ത്തി..
വീണ്ടും രക്തസാക്ഷി പിറന്നു..

എന്‍ നിണം പറ്റിയാ പാദങ്ങളെവിടെ ..
പാറിപറന്ന കൊടിതോരണങ്ങളെവിടെ..
രക്തം കുടിച്ചവര്‍ മറന്നു പോയെന്നേ..
നഷ്ടങ്ങള്‍ വീണ്ടും കണക്കെടുപ്പായി..

തോരാത്ത മിഴിയുമായ് അമ്മതന്‍ സ്നേഹവും
തുറക്കാത്ത മിഴിയുമായ് അച്ഛന്റെ മോഹവും
എനിക്കായി കരയുവാന്‍ ആ മിഴി മാത്രം
എനിക്കായി തേങ്ങുവാനിന്നുമാ മനം മാത്രം....

കൊതിക്കുന്നിന്നറിയാതെ, വൈകിയെന്നറിയിലും 
മകനായി മരിക്കുവാന്‍, നാടിനഭിമാനമാകുവാന്‍
പുതുലോകം പിറക്കുന്നതെന്‍ കുടിലില്‍ നിന്നെന്നു 
ഓര്‍ക്കാന്‍ മറന്നു പോയ്‌, ആ ചോരത്തിളപ്പില്‍........

അവര്‍ക്കായി ഒരിറ്റു കണ്ണീരു വീഴ്ത്താം;
രക്തസാക്ഷിതന്‍ ശവകുടീരത്തിനരികെ
പിന്നെ വെറുതെ അലറാം...വീണ്ടും   
"രക്തസാക്ഷികള്‍ പിറക്കാതിരിക്കാന്‍".

      

_Jithu_ 
Abudhabi

13 comments:

  1. പാടി തളര്‍ന്ന പാട്ടിന്റെ പല്ലവി, അറിയാതെ ഞാനിന്നേറ്റു പാടി...........അറിയാതെ...

    ReplyDelete
  2. നന്നായി അവതരിപ്പിച്ചു..!!
    കുടുംബം മറന്നു കൊടിയുടെ പുറകേ പോകുന്ന എല്ലാവരും ചിന്തിക്കേണ്ട കാര്യമാണിത്.......!!
    അച്ചനും അമ്മയും ഒഴുക്കുന്ന കണ്ണീരിനേക്കാള്‍ വലുതല്ല.. കൊടിയുടെ അടയാളവും നിറവും .....!!!
    രക്തസാക്ഷികള്‍ എന്നും ഒരു പാര്‍ട്ടിക്ക് അവരുടെ ആസ്തിയാണ്..!!
    പക്ഷേ.. അച്ചനും അമ്മക്കുമത് തീരാനഷ്ടവും,തോരാ കണ്ണീരും മാത്രമേ സമ്മാനിക്കൂ........!!

    ReplyDelete
  3. കൊള്ളാം ജിത്തു. എല്ലാവരും ഓർക്കട്ടെ ഇത്.

    ReplyDelete
  4. കൊള്ളാം ജിത്തു,വത്യസ്ത്യമായ ഈ രക്തസാക്ഷിക്കവിത.

    ReplyDelete
  5. ജിത്തുവിന്‍റെ കവിതകള്‍ എപ്പോഴും കാമ്പുള്ള വാക്കുകളാല്‍ സമ്പുഷ്ടമാണ്‍...ഇവിടേയുമതെ...അഭിനന്ദനങ്ങള്‍.

    ReplyDelete
  6. മനു.......,മുകില്‍......,moideen angaadimugar ......,വര്‍ഷിണി...@: നന്ദി, വന്നതിനു.......അഭിപ്രായം നല്‍കിയതിനു...

    ReplyDelete
  7. ഒരു നല്ല പ്രത്യയ ശാസ്ത്രത്തെ മനസ്സിലാക്കാത്ത
    വികല മനസ്സുകളുടെ തുറന്നു കാട്ടലാണു് ഈ കവിത

    ReplyDelete
  8. കവിത നന്നായിട്ടുണ്ട്. പറയാനുള്ള കാര്യം നന്നായി പറഞ്ഞിരിക്കുന്നു. ഇന്ന് നാം പലപ്പോഴും കാണുന്നതുപൊലെ തമ്മിലടിച്ച് രക്തസാക്ഷിയാകുന്നത് സഹിഷ്ണുതയും ജനാധിപത്യ ബോധവും ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് .അത്തരം രക്തസാക്ഷിത്വം അനാവശ്യം തന്നെ. എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയും പലരും രക്തസാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് രക്തസാക്ഷിയാകുന്നതേ അബദ്ധം എന്നു കരുതാൻ വയ്യ. ഭഗത് സിംഗും രക്തസാക്ഷിയായിരുന്നു. മഹാത്മാഗാന്ധിയും രക്തസാക്ഷിയായിരുന്നു. പുന്നപ്രയിലും വയലാറിലും ഒരു പാട് പേർ രക്തസാക്ഷികൾ ആയിട്ടുണ്ട്.ചിക്കാഗോയിൽ തൊഴിലാളികൾ രക്തം ചിന്തിയിട്ടുണ്ട്. അവരൊക്കെ മണ്ടൻമാരെന്ന് പറയാനാകില്ല. പലരും പല നഷ്ടങ്ങളും സഹിക്കുകയും രക്തസാക്ഷികൾ ആവുകയും ചെയ്തതുകൊണ്ട് നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും സൌഭാഗ്യങ്ങളും ഒക്കെ!ഓർക്കുക: അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി!

    ReplyDelete
  9. നല്ല നല്ല കവിതകൾ.
    ഗൗരവമുള്ള വിഷയങ്ങൾ
    അല്പം കൂടി കുറുക്കി പാകമാക്കിയാൽ കൂടുതൽ നന്ന്.
    ആശംസകൾ

    ReplyDelete
  10. ആശയമുണ്ട്
    പ്രമേയവും നന്നായി
    ആശംസകൾ!

    ReplyDelete
  11. ജയരാജ്...........,
    ജെയിംസ്‌ സണ്ണി പാറ്റൂര്‍ .........,
    ഇ. എ. സജി.......( ഓര്‍ക്കുന്നു....,അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയ രക്തസാക്ഷികളെ.....വിലയേറിയ വിലയിരുത്തലിനു വളരെയധികം നന്ദി.....)......,
    കലാവല്ലഭന്‍ ...... ( ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.....എന്നാലാവും വിധം ശ്രമിക്കാം...).......,
    മുഹമ്മദ്‌കുഞ്ഞി വണ്ടൂര്‍.........,
    @: എല്ലാവര്‍ക്കും എന്റെ നന്ദി........

    ReplyDelete
  12. kavi, nee ninte vaakkinaal hridayathilodunnath oru rakthasakshiyude chorayanennu enneyum ormapeduthunnu(sorry for the delay of my comment)

    ReplyDelete