പൂവാലന്‍ കോഴി തുകിലുമായെത്തി. പ്രഭാത സൂര്യന്‍ പൊന്നൊളി വീശി ......
മഴവില്ലില്‍ നിനക്കായ് വര്‍ണങ്ങള്‍ നല്‍കി .......
പ്രണയത്തിന്‍ മധുരമായ് തെമ്മാടി കാറ്റും.........
കുയിലിന്‍ രാഗം ഉണര്‍ത്തു പാട്ടായി....
മയിലിന്‍ ചുവടുകള്‍ ചാരുതയായി........
ഇരുളിന്‍ കറുപ്പ് ഞാനെടുത്തു സഖീ....പകലിന്‍
അരുണിമ നിനക്ക് നല്‍കി........
ഇരുളിന്‍ കറുപ്പ് ഞാനെടുത്തു സഖീ....ഇനി
ഉറങ്ങട്ടേ ഞാന്‍ സഖീ, ശാന്തമായി.......
_ജിത്തു_
No comments:
Post a Comment