"അണയ്ക്കാതെ,അണയ്ക്കാതെ;
ഞാനൊരു കരിന്തിരി
തിളയ്ക്കുന്ന ചോരയില്‍ ,
നല്‍കുന്നീ പൊന്‍പ്രഭ..
തമസിന്റെ കരത്തില്‍ നിന്ന-
കറ്റി ഞാന്‍ വെളിച്ചമായ്...
അന്തരംഗങ്ങളില്‍ ആശതന്‍ സ്ഫുരണമായ്
നീയുരുകും വേളയില്‍
ഞാനുരുകി-യതു
നിന്‍ ഹൃദയത്തിന്‍ നിഴലായ്
ചാരത്തു നിന്നതും....
കണ്ണുകളില്ലെപ്പോഴും
ഞാനൊരു വെളിച്ചമായി
നീട്ടിയ വഴിത്താര മറന്നതെന്തിന്നു നീ ....
അണയുന്ന വേളയില്‍
എരിയുമെന്‍ നെഞ്ചകം,
ഒരു കരിമ്പടമായ് നിന്നെ പൊതിഞ്ഞുവോ?...
അത് നിന്‍ പൊലിമതന്‍ മാറ്റ് കുറച്ചുവോ..??
ജ്വലിക്കുമാ സൂര്യന്റെ
അഗ്നിയുമൊരു നാളില്‍
രജനിയായ് വന്നിരുള്‍
വിഴുങ്ങാമതു-നീ മറന്നുവോ?
അണയാമൊരു നാളിലറി-
യാമാതെങ്കിലും
അണയും വരേയ്ക്കും
നിന്‍ നിഴലായ് വളരാന്‍
അറിയാതെയെങ്കിലു-മെന്‍
മനം കൊതിക്കയാണുണ്ണി...
അണയുംവരേക്കുമണയാതിരിക്കാന്‍
തരിക നിന്‍
കരവും ദൃഡമാകും ചുമലും.......... "
_Jithu_
Venmenad
(....സമര്‍പ്പണം: കരിന്തിരി പോല്‍ , പെരുവഴിയില്‍ കണ്ടുമുട്ടിയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും...)
വഴികാട്ടിയായ സുഹൃത്തിനോട്....,
ReplyDeleteകരിന്തിരി കണ്ണിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതു ജീവിതം മുഴുവന്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കി....അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് പോലും വേണ്ടാതായ രക്ഷിതാക്കളുടെ ശബ്ദമായിരുന്നു.....അതെനിക്ക് വരികളില്‍ പകര്‍ത്താനായില്ല എന്നു വേണം താങ്കളുടെ വിലയിരുത്തലില്‍ നിന്ന് ഞാന്‍ മനസിലാക്കുവാന്‍.....സഖേ താങ്കളുടെ വിലയേറിയ നിര്‍ദേശത്തിനു
നന്ദി.......തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കാം ........