"ഇരുളിനെ നീ ഭയന്നതെന്തിന്....
നാളെയുടെ പ്രതീക്ഷയുമായ് പുലരിയുള്ളപ്പോള്‍ .....
പരാജയത്തില്‍ നീ തളരുന്നതെന്തിനു...,
അവിടെ നമുക്കൊരു സോപാനം തീര്‍ക്കാം ...
ഇന്നലെകളില്‍ നിന്നെ നീ ശപിക്കുന്നതെന്തിന്.... ,
നാളെകളൊരു തിരുത്തിനായ് കാത്തിരിക്കുമ്പോള്‍ .......
നോവുന്ന ഓര്‍മയെ പഴിക്കുന്നതെന്തിന്...
ഓര്‍മ്മകള്‍ ഇന്നലെയുടെ പുണ്യങ്ങളത്രേ ............
നിന്നെ ഞാന്‍ വെറുക്കുന്നതെങ്ങിനെ.......!!!
ഞാനായി നീ എന്നില്‍ നിറയുന്ന നേരം ......
ഞാനായി നീ എന്നില്‍ നിറയുന്ന നേരം ......
മറക്കുന്നതെങ്ങിനെ വെറുക്കുന്നതെങ്ങിനെ...!!!
"ഞാന്‍" എന്നും നീയും
"നീ"എന്നും ഞാനുമാകയാല്‍ .
-jithu-
"നീ"എന്നും ഞാനുമാകയാല്‍ .
-jithu-
Abhudhabi
No comments:
Post a Comment