അറിയുന്നവര്‍ പറയില്ല.,
അറിയാത്തവര്‍ പറഞ്ഞേക്കാം...
പറയുന്നവര്‍ പറയട്ടെ.
ചീവീടുകള്‍ കരയട്ടെ........
വളരട്ടെ ഇത്തിള്‍ക്കണ്ണികളവര്‍...,
തളിര്‍ക്കട്ടെ അവരെന്‍ നിണവുമൂറ്റി.
അലറുന്നവര്‍ അലറട്ടെ.
തളരുമ്പോള്‍ നിര്‍ത്തട്ടെ.....
ഹൃദയത്തിന്‍ ആഴത്തില്‍..,
ഞാനെന്നും ഞാന്‍ മാത്രം.
അറിയുന്നോര്‍ അറിയട്ടെ.
അറിയാത്തവര്‍ പറഞ്ഞോട്ടെ ......
_Jithu_
Abudhabi
സഖേ.. നീ നിന്നെ നീയറിയുക...
ReplyDeleteനിന്നെയറിഞ്ഞ് മാത്രം നീ പറയുക...
പറയുന്നതെന്തെന്ന് നീ സ്വയം തിരിച്ചറിയുന്നിടത്തോളം....
നീ അജയ്യൻ..
നീ എന്നും നീയായിരിക്കുക.
അറിയുന്നോര്‍ അറിയട്ടെ.
അറിയാത്തവര്‍ പറഞ്ഞോട്ടെ ......
പറഞ്ഞറിഞ്ഞവരും പറയാതെ അറിഞ്ഞവരും നിന്നെ തിരയട്ടെ...
ചിന്തകൾ ഒന്നു കൂടി വികസിപ്പിക്കാം.... ആശംസകൾ