Monday, October 6, 2014

ലലന



വാരിജദള ലോചനം ചാരുവദനം
തവകടാഷം ശസ്ത്രം ഹൃദയഭേദകം
കൃഷ്ണാങ്കുരം ചരണ ചുംബിതം
പവനാശനാശനന്‍ ലജ്ജിതം

പത്മകം ത്രിഗന്ധ ലാഞ്ഛനം
കുലീനം സിന്ദൂരമലംകൃതം
അരുണശോണിമയാര്‍ന്ന കന്ദളം
ഫല്‍ഗുനമംബരം ചുംബനകാമിതം

മഹോദധിജമഭേദ കന്ധരം
തുളുമ്പും മാര്‍ത്തടമതി മോഹിതം
പിപ്പലപത്ര രൂപം രുചകം
മണിപൂരകം അതി സുന്ദരം

സിതച്ഛദ ഗാമിനി വര്‍ണ്ണിനീ
മമമനമതില്‍ മൂലരൂപനിവാസിനി
ഇഷുധിയന്തരാ ന വാകം ശിഷ്ട-
മവര്‍ണ്ണനീയം നിന്‍ മോഹനഗാത്രം

ശുഭം !! ;)

_ജിത്തു_
വെന്മേനാട്

10 comments:

  1. വര്‍ണ്ണന കേമം

    ReplyDelete
  2. ശ്ശോ! ചെറുതൊന്ന് പേടിപ്പിച്ചപ്പോഴേക്കും ഇങ്ങനൊക്കെ......... ഹെനിക്ക് മേല!
    ഇതിൻ‌റെയൊക്കെ അർത്ഥം ഗൂഗിളിൽ തപ്പാൻ നെറ്റ് തമ്മസിക്കാത്തതോണ്ട് അജിത്തേട്ടൻ പറഞ്ഞപോലെ.....

    “കേമായീണ്ട്”.


    സ്വന്തം കയ്യീന്നോ.......അതോ........ ;)

    ReplyDelete
    Replies
    1. ചെറുതേ ബെര്‍തെ ബേണ്ടാ കേട്ടാ ;)

      Delete
  3. വഴി മാറിയോ എനിക്ക്...അല്ല സഖേ ഇതെന്തേ പതിവില്ലാണ്ട് വാക്കുകൾ നിരത്തി വച്ചോരു അഭ്യാസം... :)

    ReplyDelete
  4. ല..ല...ലാ...ലാ...
    യാദവാ എനിക്കറിയാം...:)
    ല..ല..ലാ...ലാ....
    യദുമുഖഭാവങ്ങളറിയാം..:)

    നല്ല കവിത


    ശുഭാശംസകൾ......

    ReplyDelete