വാരിജദള ലോചനം ചാരുവദനം
തവകടാഷം ശസ്ത്രം ഹൃദയഭേദകം
കൃഷ്ണാങ്കുരം ചരണ ചുംബിതം
പവനാശനാശനന്‍ ലജ്ജിതം
പത്മകം ത്രിഗന്ധ ലാഞ്ഛനം
കുലീനം സിന്ദൂരമലംകൃതം
അരുണശോണിമയാര്‍ന്ന കന്ദളം
ഫല്‍ഗുനമംബരം ചുംബനകാമിതം
മഹോദധിജമഭേദ കന്ധരം
തുളുമ്പും മാര്‍ത്തടമതി മോഹിതം
പിപ്പലപത്ര രൂപം രുചകം
മണിപൂരകം അതി സുന്ദരം
സിതച്ഛദ ഗാമിനി വര്‍ണ്ണിനീ
മമമനമതില്‍ മൂലരൂപനിവാസിനി
ഇഷുധിയന്തരാ ന വാകം ശിഷ്ട-
മവര്‍ണ്ണനീയം നിന്‍ മോഹനഗാത്രം
ശുഭം !! ;)
_ജിത്തു_
വെന്മേനാട്
വര്‍ണ്ണന കേമം
ReplyDeleteനന്ദി സര് ....
Deleteശ്ശോ! ചെറുതൊന്ന് പേടിപ്പിച്ചപ്പോഴേക്കും ഇങ്ങനൊക്കെ......... ഹെനിക്ക് മേല!
ReplyDeleteഇതിൻറെയൊക്കെ അർത്ഥം ഗൂഗിളിൽ തപ്പാൻ നെറ്റ് തമ്മസിക്കാത്തതോണ്ട് അജിത്തേട്ടൻ പറഞ്ഞപോലെ.....
“കേമായീണ്ട്”.
സ്വന്തം കയ്യീന്നോ.......അതോ........ ;)
ചെറുതേ ബെര്‍തെ ബേണ്ടാ കേട്ടാ ;)
Delete"ലലന " കവിതയും ..
ReplyDeleteനന്ദി സലിം
Deleteവഴി മാറിയോ എനിക്ക്...അല്ല സഖേ ഇതെന്തേ പതിവില്ലാണ്ട് വാക്കുകൾ നിരത്തി വച്ചോരു അഭ്യാസം... :)
ReplyDelete:D ... ചുമ്മാ
Deleteല..ല...ലാ...ലാ...
ReplyDeleteയാദവാ എനിക്കറിയാം...:)
ല..ല..ലാ...ലാ....
യദുമുഖഭാവങ്ങളറിയാം..:)
നല്ല കവിത
ശുഭാശംസകൾ......
3:) നന്ദി
Delete