Wednesday, October 1, 2014

പൂജ്യം

വാലായി
കൂടെ ചെര്‍ന്നിരിക്കാന്‍ മാത്രമല്ലേ
ഞാന്‍ കൊതിച്ചത് ...

എന്നിട്ടും
വെട്ടി മുറിക്കുവാന്‍ പാകത്തില്‍
എന്നെ നീ മുന്നോട്ടു തള്ളിയത്
എന്തിനായിരുന്നു

നിഴലായ്‌
നിന്നോപ്പം
വാമഭാഗമലങ്കരിയ്ക്കുവാന്‍
കൊതിച്ചോരെന്നെ നീ
ഭാഗങ്ങളുടെയും
അംശങ്ങളുടെയും പേര് പറഞ്ഞു
നാരായത്തുമ്പിലെ
ഒരൊറ്റ കുത്ത് കൊണ്ട്
വിലയേതുമില്ലാത്ത
വെറുമൊരു
"പൂജ്യം"
മാത്രമാക്കിയത് എന്തുകൊണ്ടായിരുന്നു  ....!!!

ജിത്തു


വെന്മേനാട്

6 comments:

  1. നന്നായി ..! അക്ഷരത്തെറ്റുകള്‍ ..?

    ReplyDelete
    Replies
    1. നന്ദി .... തീര്‍ച്ചയായും തിരുത്താം ..

      Delete
  2. അത്ര പോര ;)

    എഴുതീത് കൊള്ളാം. ന്നാലും കവിതാന്ന് പേരിട്ടാലാണ്.....!!

    ReplyDelete
    Replies
    1. :D

      എന്തെങ്കിലും ഒന്നു ഇടണ്ടേ :D ...... എന്തായാലും സാഹിത്യത്തെ വസ്‌ത്രാക്ഷേപം ചെയ്തു ..അപ്പോള്‍ പിന്നെ ..;)

      Delete
  3. ഗ്രൌണ്ട് സീറോ

    ReplyDelete
    Replies
    1. ശൂന്യം . നന്ദി സര്‍.

      Delete