Friday, October 31, 2014

പ്രണയം



പതിയേ തഴുകവെ ഇളകി ചിരിയ്ക്കുന്ന
ആലിലചാര്‍ത്തതിലാണെന്‍റെ പ്രണയം

വെയിലേറ്റു വാടുന്ന മലരേ നിന്നോപ്പം
ഉരുകുന്ന പ്രാലേയമാണെന്‍റെ പ്രണയം

മുകിലിന്‍ കവിളില്‍  മഴവില്ലു ചാര്‍ത്തും
മിഹിരന്റെ മുത്തമാണിന്നുമെന്‍ പ്രണയം

പൗര്‍ണമിരാവില്‍ കരയോടു കൊഞ്ചും
അലയുടെ കൈകളില്‍ പകരുന്നു പ്രണയം

മഴക്കാറൊന്നു കണ്ടപ്പോള്‍ ഒളി-കണ്ണിട്ടു
നോക്കിയ പടിഞ്ഞാറന്‍ കാറ്റിലെന്‍ പ്രണയം

വര്‍ണ്ണചിറകടിച്ചരികില്‍ പറന്നെത്തും
ചിത്രപതംഗത്തിനേകുവാനകതാരില്‍

കുസുമമേ, കാത്തു നീ,വെച്ചൊരു മധുരിയ്ക്കും
തേന്‍കണമതിലാകുന്നെന്‍ പ്രണയം

നീയൊഴുകും വഴിയില്‍,നിലാമഴയില്‍ ത്രിസന്ധ്യ
യില്‍,താരകള്‍ വര്‍ണ്ണങ്ങള്‍  വാനിലൊരുക്കി

പുത്തന്‍ പുടവയുപഹാരമേകുവാന്‍ - മറഞ്ഞു
നില്‍ക്കുമൊരു ഇരുള്‍ മാത്രമാണിന്നും പ്രണയം

ശതകോടി ലതകള്‍ കൂടൊരുക്കി കാത്താലും-നിന്‍
ശിഖിരമണയുമൊരു ദേശാടനകിളിയാകുന്നു പ്രണയം

ജിത്തു
വെന്മേനാട്

6 comments:

  1. കോടിജന്മങ്ങളായ്‌
    നിന്നെ കാത്തു നിൽക്കുന്നു ഞാൻ..
    എന്റെ രാധേ നീ വരൂ,
    താനേ പൂക്കും വനമലരായ്‌...


    പ്രണയം കൊണ്ടെഴുതിയ കവിത. ഇഷ്ടപ്പെട്ടു.


    ശുഭാശംസകൾ......





    ReplyDelete
    Replies
    1. നന്ദി സൌഗന്ധിക............... <3

      Delete
  2. നന്ദി ചെറുതേ.. :) ............... <3

    ReplyDelete
  3. Replies
    1. നന്ദി ശ്രീ ഉണ്ണി കൃഷ്ണന്‍ സര്‍ ..

      Delete