Monday, November 10, 2014

പുഷ്പകം












പാറി വരും നേരം നിന,ക്കേകുവാന്‍
നറും തേനുമായ്‌ ഞാന്‍ കാത്തു നിന്നു
ഒരു മാത്രയെങ്കിലും മിഴികളില്‍
വാസന്തം തീര്‍ക്കുവാന്‍ ഒരുങ്ങി നിന്നു

രാവുകള്‍ പകലുകളീ  വഴിയോരം
വിഷാനനമിഴയും മണല്‍ക്കാട്ടില്‍
എത്ര നാഴികകള്‍ കൊതിച്ചു ഞാനി-
രുന്നിട്ടും അരികിലണയാഞ്ഞതെന്തേ

പ്രണയ സുഗന്ധം പേറി,യേകയായ്‌
നിന്നെയുമോര്‍ത്തിവള്‍ നിന്നു
മഴവ്വില്‍ പൂവിതള്‍ ചൂടി ചുണ്ടില്‍, മധുര
കനവുമായ്‌ തോഴിയിരുന്നു  ..!!

ദൂതുമായ്‌പത്രം പ്രിയാ,നിനക്കേകുവാന്‍
മാരുതനോടും, ഞാന്‍ ചൊല്ലി
നാടായ നാടെല്ലാം നുണകള്‍ പറഞ്ഞ
വനിതു മാത്രം ചൊല്ലാന്‍ മറന്നോ,

നാളുകള്‍ നീങ്ങുന്നു തളരുന്നു ഞാനും
വാടുന്നു,ജരവീണിതള്‍ പൊഴിയുന്നൂ
വര്‍ണ്ണചിറകുകള്‍ വീശി, ശലഭമാ,യീ
വഴിയൊന്നു വരിക,ഒരു മുത്തം തരിക

അവസാനമെന്‍ സുന്ദരമേനി,യീ
അവനിയില്‍ പതിയ്ക്കും മുന്‍പേ
അനുരാഗമേ, നിന്നധരങ്ങളാലെ
അന്തരാത്മാവിന്‍ തേന്‍ നീ,നുകരുക ..!!

ജിത്തു
വെന്മേനാട്

8 comments:

  1. കൊള്ളാം.
    ആശംസകൾ

    ReplyDelete
  2. Replies
    1. നന്ദി അജി സര്‍ .. <3

      Delete
  3. ങളെ സില്മേക്കെടുത്തു.
    പാട്ട് കൊള്ളാംട്ടാ

    ReplyDelete
    Replies
    1. ചെറുതേ .... താങ്ക്സ് ട്ടാ .. ;)

      Delete
  4. ഇന്നോളമീ,യല്ലിത്തേൻ ചുണ്ടിലാരും
    തന്നീലയോ മുത്തം സമ്മാനമായി.. :)

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. :D ........... നന്ദി സൗഗന്ധിക പുഷ്പ്പമേ

      Delete