പലകുറിയോര്‍മ്മകള്‍ വിരുന്നു വന്നു
അരികിലായ് എന്തിനോ കാത്തുനിന്നു
അരുതെന്ന് ചൊല്ലി വിലക്കുവാനാ,കാതെ
വിറയാര്‍ന്നു വിരലുകള്‍ വിതുമ്പി നിന്നു
പോയ്മുഖമണിഞ്ഞിട്ടും പടച്ചട്ടയണിഞ്ഞിട്ടും
പടിവാതിലിലെന്നെയും നോക്കി നിന്നു
മനതാരില്‍ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കി
മറവിതന്‍ ചെപ്പില്‍ ഒരുമാത്രയടച്ചു നോക്കി
പുതുവസന്തങ്ങളേറെ കടന്നു പോയി
നീര്‍ത്തുള്ളികള്‍ മാനസം നനച്ചു പോയി
മായാതെ പിന്നെയും ഉള്ളിന്റെയുള്ളില്‍
കുത്തിയൊലിചൊഴുകിയാ നൊമ്പരങ്ങള്‍ ...!!
അറിയാം നിനക്കെന്നെയിരുളിലും
അടരുവാന്‍ ആവില്ലയൊരുനാളിലും
അഴലായ് നിഴലാ,യെന്നില്‍ മൗനമായ്
അകതാരില്‍ നീയെന്നുമൊരു കനലായ് !!
മഴ പെയ്തു മരുവില്‍ കൂട്ട് നിന്നു
മധുരമായ് നീയേകിയ അനുഭവങ്ങള്‍
നോവുന്നുവെങ്കിലും പൊഴിഞ്ഞ മലരേ
ഇനിയെന്നും നീ വെറും ഓര്‍മ്മ മാത്രം .!!
ജിത്തു
വെന്മേനാട്
വിഷാദവതി നീ,കൊഴിഞ്ഞു വീണപ്പോൾ,
ReplyDeleteവിരഹമുണർത്തിയ വേദനകൾ...
നല്ല വരികൾ
ശുഭാശംസകൾ.....
താങ്ക്സ് സൗഗന്ധികം ....... :)
Deleteകവിതയ്ക്ക് ആഴങ്ങള്‍ വര്‍ദ്ധിക്കട്ടെ
ReplyDeleteആശംസകള്‍
നന്ദി സര് .... :)
Delete