രാഗമറിയാതെ മീട്ടി വിപഞ്ചികള്‍
താളമറിയാതെ കിലുങ്ങി ചിലങ്കകള്‍
ദേവസുന്ദരി നീയൊരു വീണയായ്
ഞാനതിലോഴുകും മൗന രാഗമായ്
കൊഞ്ചും മൊഴികള്‍ പുഴയേറ്റു പാടി
മയൂര നടനമാടി രസിച്ചു പൂമരകന്യകള്‍
അധരമേകിയെന്റെ മോഹങ്ങളില്‍ നീ,
യലിഞ്ഞു ചെരവേ ലജ്ജയാല്‍ മുകില്‍
ചിറകിലോളിച്ചെത്തി നോക്കി ദിനകരന്‍
വികാരതീവ്രം നിന്നോടെനിക്കുള്ള പ്രണയം
യൗവനതീക്ഷ്ണം കവിതേ, യെന്നഭിലാഷകള്‍
ഒന്നായ് ചേര്‍ന്നീടാമിനിയുമാരും വരയ്ക്കാത്ത
നിറങ്ങള്‍ ഉടയാടകളില്‍ സമ്മാനം നല്‍കാം
നീ നല്‍കും വാക്കിലൊരു കവിതയായ്
നിന്‍ ഇളംമേനിയില്‍ പ്രണയാര്‍ദ്രനായ്
ഒന്നായൊഴുകിടാം കനലുകള്‍ പകുത്തീടാം
പ്രണയകൊടുമുടിയില്‍ തീമഴ പോഴിച്ചീടാം
ജിത്തു
വെന്മേനാട്
ഹൃദയം ഒരു വല്ലകി,
ReplyDeleteഉണരുന്നൊരു പല്ലവി,
എന്നുമെന്നും ഓമനിക്കാൻ
നമ്മൾ പാടും പല്ലവി....
നല്ല കവിത
ശുഭാശംസകൾ....
എനിക്ക് തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ... :)
Deleteനല്ല ഗാനം, പതിവ് തെറ്റാതെ.....
ReplyDeleteഎനിക്ക് തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ... :)
Delete